300 വര്‍ഷമായി വെനസ്വേലക്കാര്‍ പിന്തുടര്ന്ന് വരുന്നൊരു ആചാരമുണ്ട്. ആരോഗ്യത്തിനും സമൃദ്ധിക്കും വേണ്ടി സാത്താന് നൃത്തം അവതരിപ്പിക്കുന്നതാണ് ആ ആചാരം. സാന്റ് ഫ്രാന്‍സിസ്കോ തെരുവുകളിലൂടെ സാത്താന് വേഷധാരികള്‍ ചുവടുവച്ച് നീങ്ങുന്നതാണ് ഈ ആചാരം.
ചെകുത്താന്മാര് നൃത്തംവയ്ക്കുന്നത് ഭൂമിയില്‍ എല്ലാവര്ക്കും സന്മനസുണ്ടാവാനും സമാധാനമുണ്ടാകാനുമാണെന്നാണ് ഇവരുടെ വിശ്വാസം. സാത്താന് തിന്മയാണെങ്കിലും ഈ വേഷം കെട്ടി നൃത്തം ചവിട്ടി നഗരം ചുറ്റി പള്ളിയിലെത്തുമ്പോള്‍ തിന്മയെ ദൈവം ഉന്മൂലനം ചെയ്യുമെന്നാണ് വിശ്വാസം. നൃത്തം ചെയ്ത് വണങ്ങിയാല്‍ സകല പാപങ്ങളും പൊറുത്തുകൊടുത്തപ്പെടും. ഓരോ നര്‍ത്തകര്‍ക്കും അവരുടെ കുടുംബത്തിന് ആയുരാരോഗ്യസൗഖ്യം കൈവരുമെന്ന് വിശ്വസിക്കുന്നു. പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് സാത്താന്മാര് നൃത്തം ചവിട്ടുക.
ചുവന്ന വസ്ത്രം ധരിച്ചാണ് സാത്താന് നൃത്തത്തില്‍ ആളുകള്‍ പങ്കെടുക്കുക. ഡ്രംസും റാറ്റിലുമൊക്കെ അകമ്പടിക്കുണ്ടാകും. ചെകുത്താന്റെ പ്രതീകമായ മുഖം മൂടികളും ധരിക്കും. പുരുഷന്മാര് മാത്രമാണ് സാത്താന് വേഷം ധരിച്ച് തെരുവിലിറങ്ങുന്നത്. സ്ത്രീകള്‍ വീടിനുള്ളില്‍ പ്രാര്‍ത്ഥനാ മുറിയിലാണ് നൃത്തംവയ്ക്കുക. യുനെസ്കോയുടെ പൈതൃക പദവി ഈ സാത്താന് നൃത്തത്തിന് ലഭിച്ചിട്ടുണ്ട്.