ആലപ്പുഴ: കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
കെ.ബി.ഗണേഷ് കുമാര്‍ സ്വഭാവശുദ്ധിയില്ലാത്ത ആളാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ് കുമാര്‍.
ഭാര്യയുടെ അടിമേടിച്ച ഏക മുന്‍ മന്ത്രിയാണ്. ഗണേഷ് കുമാറിനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ നോക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയാകുമെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.
കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഗണേഷ് കുമാറിനെതിരെ രംഗത്തെത്തിയത്.
ഗണേഷ് കുമാറും അച്ഛനും കൂടി ഗതാഗത വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാന്‍ വേണ്ടിയാണ്.
മന്ത്രിയായിരുന്ന സമയം ജീവനക്കാരെ നിയമിക്കുന്നതിലും സ്ഥലം മാറ്റുന്നതിലും വന്‍ അഴിമതിയാണ് നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാള്‍ വേണ്ടേ എന്നതുകൊണ്ടാണ്’- വെള്ളാപ്പള്ളി പറഞ്ഞു.
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.മുന്നണിയിലെ ധാരണപ്രകാരം ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ എംഎല്‍എയായ ഗതാഗത മന്ത്രി ആന്റണി രാജുവിന് ശേഷം ഗണേഷ് കുമാറാണ് മന്ത്രിയാകേണ്ടത്.