featured

എസ്എഫ്ഐയും ഗവര്‍ണറും തമ്മിൽ നടക്കുന്നത് വെറും നാടകം. ഗവർണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരാണ്.

​ഗവർണറും എൽഡിഎഫ് സർക്കാറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വന്നിരിക്കുകയാണ്.ഗവർണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരാണെന്നും ഇപ്പോൾ എസ്എഫ്ഐയും ഗവര്‍ണറും തമ്മിൽ നടക്കുന്നത് വെറും നാടകമാണെന്നും അദ്ദേഹം പറയുന്നുണ്ട്.എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം സമാധാനപരവും കെഎസ്‌യുവിന്റേത് ആത്‍മഹത്യാ സ്ക്വാഡുമാണെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ ഉപയോഗിക്കാൻ പാടില്ലാത്ത ആയുധമാണ് ഉപയോഗിച്ചത്. എസ്എഫ്ഐക്കാര്‍ക്ക് പോലീസ് ഒരു ഫീഡിങ് ബോട്ടിൽ കൂടി കൊടുത്താൽ നല്ലത്. എസ്എഫ്ഐയും ഗവര്‍ണറും തമ്മിലുള്ള പോര് പ്രഹസനമാണെന്നും അത് ആളുകൾ കാണുന്നുണ്ടെന്നും വിഡി സതീശൻ പറ‌ഞ്ഞു.

- Advertisement -

ഗൺമാന്റെ അതിക്രമം നാട്ടിലെ മുഴുവൻ മാധ്യമങ്ങളും കാണിച്ചിട്ടും മുഖ്യമന്ത്രി കണ്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ആ കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നതെന്ന് വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്? മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിൽ വന്ന വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ആളാണ് പ്രതിഷേധക്കാരെ അടിച്ചത്. ഗവര്‍ണര്‍ക്കെതിരെ യുഡിഎഫും പ്രതിഷേധിക്കുന്നുണ്ട്. ഗവര്‍ണറുടെ നടപടികളെ ഏറ്റവും കൂടുതൽ വിമര്‍ശിച്ചത് പ്രതിപക്ഷമാണ്. അന്ന് സര്‍ക്കാരും ഗവര്‍ണറും ഒക്കച്ചങ്ങാതിമാരായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

കോഴിക്കോട് സര്‍വകലാശാലയിൽ ഗവർണർ നാടകം നടത്തുകയാണ്. എസ്എഫ്ഐ വേറെ നാടകം നടത്തുന്നു. സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ ആയത് കൊണ്ടാണ് നാടകം. സർക്കാർ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഈ നാടകം അരങ്ങേറാറുണ്ട്. ഗവർണർ നോമിനേറ്റ് ചെയ്ത ലിസ്റ്റിൽ ഒരു കോൺഗ്രസുകാരുമില്ല. യുഡ‍ിഎഫിലെ ആരും ഗവര്‍ണര്‍ക്ക് പേര് കൊടുത്തില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

Anusha

Recent Posts

മുസ്ലിം ആയ ജാസ്മിനെ ഫേവറിസം ചെയ്യുന്നുവെന്ന് പറഞ്ഞു.ജാസ്മിനെപ്പോലൊരാള്‍ ഇതുവരെ കപ്പ് നേടിയിട്ടില്ല.ഇത്തവണ ചരിത്രം മാറും

ജാസ്മിന്‍ ജാഫറിനെപോലെ സൈബർ അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന മറ്റൊരു വനിതാ മത്സരാർത്ഥി ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തില്‍…

1 hour ago

ജാസ്മിന്റെ ഉപ്പ ജാസ്മിന്റെ കയ്യിൽ നിന്നും ആ മാല മാറ്റിയപ്പോൾ വിഷമം തോന്നിയില്ല.കാരണം തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്ന് ​ഗ​ബ്രി പുറത്താകുന്നതിന് കുറച്ച് മുൻപാണ് ഇരുവരും തമ്മിൽ ചെറിയ അകലം ഉണ്ടായത്. എന്നാൽ ​ഗബ്രി പുറത്തായത് ജാസ്മിനെ…

3 hours ago

മരിച്ച് പോയ എന്റെ അപ്പനെ വരെ തെറി വിളിക്കുകയാണ്.67 ദിവസമായി ഉറങ്ങിയിട്ടെന്ന് ജാസ്മിന്റെ ഉപ്പ പറഞ്ഞു; ആ നടന്നത് സ്ക്രിപ്റ്റോ?

ബിഗ്ബോസിൽ ഫാമിലി വീക്ക് കഴിഞ്ഞതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ചില ഫാമിലികൾ നേരിടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് അപ്സരയുടെ ബർത്താവ് പറഞ്ഞ…

3 hours ago

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

14 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

15 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

15 hours ago