Bigboss

മരിച്ച് പോയ എന്റെ അപ്പനെ വരെ തെറി വിളിക്കുകയാണ്.67 ദിവസമായി ഉറങ്ങിയിട്ടെന്ന് ജാസ്മിന്റെ ഉപ്പ പറഞ്ഞു; ആ നടന്നത് സ്ക്രിപ്റ്റോ?

ബിഗ്ബോസിൽ ഫാമിലി വീക്ക് കഴിഞ്ഞതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ചില ഫാമിലികൾ നേരിടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് അപ്സരയുടെ ബർത്താവ് പറഞ്ഞ ചില കാര്യങ്ങൾ വൈറൽ ആവുന്നത്.’ബിഗ് ബോസിൽ പോയ മത്സരാർത്ഥികളുടെ വീട്ടുകാര് ഒരുപാട് സോഷ്യൽ മീഡിയ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.. ഞാൻ വർഷങ്ങളായി മീഡിയയിൽ ജോലി ചെയ്യുന്നൊരാളാണ്. സൈബർ ആക്രമണങ്ങൾ എന്നെ ബാധിക്കില്ല. പക്ഷെ നമ്മുടെ അമ്മമാരെ അധിക്ഷേപിക്കുന്നതൊന്നും സഹിക്കാൻ പറ്റില്ല. പക്ഷേ ഇതൊക്കെ എല്ലാ മത്സരാർത്ഥികളുടേയും കുടുംബങ്ങൾ അനുഭവിക്കേണ്ടി വരുന്നുവെന്നാണ്. ബിഗ് ബോസിൽ പോയി വരുമ്പോൾ എയർപോർട്ടിൽ വെച്ച് ജാസ്മിന്റെ മാതാപിതാക്കളെ കണ്ടിരുന്നു. ഞങ്ങൾ അവരോട് സംസാരിച്ചിരുന്നു.അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ടടിച്ചു.ജാസ്മിൻ പുറത്തായി എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ ഉണ്ടായ സമയമാണ്. അങ്ങനെ ഉണ്ടായോ എന്ന് ജാസ്മിന്റെ ഉപ്പ ചോദിച്ചിരുന്നു എന്നോട്.ഇല്ലെന്നും ഇതൊക്കെ ആലോചിച്ച് ഇന്നലെ ഉറക്കമുണ്ടായിരുന്നില്ലെന്നനും ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത് കഴിഞ്ഞ 67 ദിവസമായി ഞാൻ ഉറങ്ങിയിട്ട് എന്നാണ്. മത്സാർത്ഥികളുടെ ഗെയിം എന്നത് അവരുടെ കാഴ്ചപ്പാടുകളും രീതികളുമാണ്. അതിന് വീട്ടിൽ ഉള്ളവരെ ചീത്ത വിളിക്കേണ്ട കാര്യമെന്താണ്?. മൂന്ന് വർഷം മുൻപ് മരിച്ച് പോയ എന്റെ അപ്പനെ വരെ തെറി വിളിക്കുകയാണ്. കേൾക്കുമ്പോൾ വിഷമമുണ്ടാക്കുന്നതാണ്.

- Advertisement -

മറ്റൊന്ന് പെൺകുട്ടികൾ മുന്നോട്ട് വരണമെന്നാണ് സമൂഹം പറയുന്നത്. എന്നാൽ അവർ ശബ്ദമുയർത്തി സംസാരിച്ചാൽ അവരെ അഹങ്കാരികൾ, വിഷം എന്നൊക്കെയാ്മ പറയുന്നത്. അപ്സരയെ കുറിച്ച് തന്നെ പലതും കേട്ടിട്ടുണ്ട്. ബിഗ് ബോസിനകത്ത് പോകാത്തവരാണ് ഇത്തരത്തിൽ മത്സരാർത്ഥികളെ കുറ്റപ്പെടുത്തുന്നത്. അവിടെ പോയാൽ അതിലെ മത്സരാർത്ഥികളോട് നമ്മുക്ക് ഒരു ദേഷ്യവും തോന്നില്ല. അവരൊക്കെ അവിടെ സുഹൃത്തുക്കൾ പോലെയാണ്.
ഇന്ന് വരെ ഒരു സ്മാർട്ട് ഫോൺ പോലും ഉപയോഗിക്കാത്ത ആളാണ് അപ്സരയുടെ അമ്മ. ആർക്കാണ് വോട്ട് പോകുന്നത് എന്ന് പോലും അറിഞ്ഞൂട. അവിടെ പോയപ്പോൾ ബിഗ് ബോസ് ക്രീയേറ്റീവ് ടീം പറഞ്ഞത് മത്സരാർത്ഥികളെ പുറത്തെ കാര്യം അറിയിക്കരുത്, അവരെ നെഗറ്റീവ് ആക്കരുത് പോസിറ്റീവ് ആയി സംസാരിക്കണം എന്നാണ്. അമ്മയോടും പറഞ്ഞു പുറത്തുള്ള കാര്യങ്ങൾ പറയരുതെന്ന്. ഞാൻ പറഞ്ഞത് ഒരിക്കലുമില്ല കാരണം അമ്മക്ക് ഇതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലെന്നാണ്. അമ്മ അവിടെ പോയി അഭിഷേകിനെ കെട്ടിപ്പിടിക്കുമെന്നോ ഉമ്മ കൊടുക്കുമോയെന്നൊന്നും അറിയില്ലായിരുന്നു. അമ്മ കയറി പോയപ്പോൾ ഞാൻ മറ്റൊരു റൂമിലായിരന്നു. അമ്മ ഇത് ചെയ്തതൊന്നും ഞാനറിയില്ല. പിന്നെ പുറത്തിറങ്ങാൻ നേരം അമ്മ എല്ലാവർക്കും ഭക്ഷണം കൊടുക്കുകയും ഉമ്മ കൊടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

Anusha

Recent Posts

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

1 hour ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

13 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

13 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

13 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

13 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

14 hours ago