എച്ച്.ഐ.വി വൈറസിന്റെ അതിമാരക വകഭേദം നെതര്‍ലന്‍ഡില്‍ പടര്‍ന്നുപിടിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍ രംഗത്ത്. ഒരു വ്യക്തിയുടെ രക്തത്തിലെ വൈറല്‍ കണങ്ങളുടെ എണ്ണം വര്‍ധിക്കുകയും അവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത കൂടുകയും ചെയ്യുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരായ നൂറിലധികം പേരില്‍ നടത്തിയ വിശദമായ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
വി.ബി വേരിയന്റ് എന്നാണ് ഈ പുതിയ വകഭേദം അറിയപ്പെടുന്നത്. ഈ രോഗം 109 പേരെ ബാധിച്ചിട്ടുണ്ട്. എച്ച്.ഐ.വി വൈറസിന്റെ മറ്റ് വകഭേദങ്ങള്‍ ബാധിച്ചവരേക്കാള്‍ വളരെ വേഗത്തില്‍ അത് എയ്ഡ്സായി വികസിക്കാനുള്ള കഴിവ് പുതിയ വകഭേദത്തിനുണ്ട്. രോഗപ്രതിരോധ ശേഷി കുറയ്ക്കും. എന്നാല്‍ ചികിത്സ ആരംഭിച്ചാല്‍ പ്രതിരോധ ശേഷം വര്‍ധിക്കുന്നതുള്‍പ്പെടെ മറ്റ് വകഭേദത്തോട് സമാനമായിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഞനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.