പ്രേക്ഷകർക്ക് പ്രിയങ്കരമാണ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ. നിരവധി താരങ്ങൾ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ചില താരങ്ങളും ഇങ്ങനെ പങ്കു വയ്ക്കാറില്ല. പക്ഷേ ആരാധക കുതുകികൾ ഇതൊക്കെ കുത്തിപ്പൊക്കി കൊണ്ടുവരും. എന്നിരുന്നാലും പ്രേക്ഷകർക്ക് ഇവയൊക്കെ വളരെ ഇഷ്ടമാണ്.
ഇപ്പോഴിതാ ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിൽ തൻറെ അച്ഛനോടൊപ്പം ഇരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ കാണുവാൻ സാധിക്കും. ഈ പെൺകുട്ടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ഒക്കെ നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് ഇവർ. ഒറ്റനോട്ടത്തിൽ ആളെ പിടികിട്ടി എങ്കിൽ നിങ്ങൾ ഒരു സിനിമ പ്രേമി തന്നെ.
View this post on Instagram
വെറും രണ്ടു മലയാളസിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് ഇത്. വസുന്ധര ദാസ് എന്നാണ് ഈ നടിയുടെ പേര്. അച്ഛനോടൊപ്പം ഉള്ള കുട്ടിക്കാലം ചിത്രം താരം തന്നെയാണ് പങ്കുവെച്ചത്. രാവണപ്രഭു എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ജാനകി എന്ന കഥാപാത്രത്തെ വസുന്ദര മികച്ച രീതിയിൽ അവതരിപ്പിച്ചിരുന്നു. ജാനകി എന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടി വരുന്ന മുഖം ഒരുപക്ഷേ വസുന്ധരയുടെ ആവും. ഇത് കൂടാതെ വജ്രം എന്ന ചിത്രത്തിലും താരം നായികയായി അഭിനയിച്ചു.
View this post on Instagram
മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ഒരു ഗായികയാണ് താരം സിനിമയിലെത്തുന്നത്. പിന്നീട് കമലഹാസൻ റ്റെ ചിത്രത്തിലൂടെ താരം അരങ്ങേറ്റം കുറിച്ചു. ഹിന്ദി കന്നട മലയാളം-തമിഴ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് ചിത്രങ്ങളിൽ ഒന്നും താരം അഭിനയിച്ചിട്ടില്ല. എന്തായാലും താരം പങ്കുവെച്ച് ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
View this post on Instagram