ദളപതി വിജയ് നായകനായി എത്തിയ പുതിയ ചിത്രമാണ് വാരിസ്. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത ചിത്രം ജനുവരി 11ന് പൊങ്കല്‍ റിലീസായിട്ടാണ് എത്തിയത്.
വന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തിന് എതിരെ നെഗറ്റീവ് പ്രചരണങ്ങളും എത്തിയിരുന്നു. വിജയ് ഇപ്പോഴും രക്ഷകന് കളിക്കുകയാണ്.
മടുപ്പന്‍ ചിത്രം, പഴയകാല ചിത്രങ്ങളില്‍ നിന്നും ഒരു മാറ്റവും ഇല്ലാത്ത കഥ എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് എതിരെ ഉയര്‍ന്ന പ്രചരണങ്ങള്‍.
ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോള്‍ ഈ പ്രചരണങ്ങള്‍ക്ക് ഒന്നും ദളപതിയെ തൊടാന്‍ സാധിക്കില്ല എന്ന് വ്യക്തമായിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് തന്നെ വാരിസ് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്.
വിജയ് നായകനായ വാരിസ് ബോക്സ് ഓഫീസില്‍ നിന്ന് ഇത് വരെ നേടിയത് 130 കോടി രൂപയാണ്. ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ചിത്രം നൂറ് കോടി നേട്ടം സ്വന്തമാക്കിയത്.
നാലാം ദിനം തമിഴ്നാട്ടില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത് 16 കോടി രൂപയാണ്. വാരിസ് കേരളത്തില്‍ ആദ്യ ദിനം 4.37 കോടി രൂപയാണ് നേടിയത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.
വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര് ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പിതാവിന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്’ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.