യുക്രൈന് സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കി ആക്രമണം. യുക്രൈന് തലസ്ഥാനമായ കീവിനും ഹാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ എഴുപതിലധികം യുക്രൈന് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സെനിക താവളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം തകര്‍ന്നതായി യുക്രൈന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഒഖ്തിര്‍ക മേഖലാ തലവന്‍ ദിമിത്രോ സീലിയസ്കി ടെലഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ, യുക്രൈനില്‍ അധിനിവേശം ശക്തിപ്പെടുത്തുന്നത്. റഷ്യയുടെ ആക്രമണത്തില്‍ നിരവധി യുക്രൈന് പൗരന്മാര്ക്ക് ജീവന് നഷ്ടമായി. പ്രതിരോധത്തിന്റെ ഭാഗമാകാന്‍ നിരവധി സാധാരണക്കാരാണ് തോക്കേന്തുന്നത്.