ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി ഉത്തര്‍പ്രദേശ് ഉയര്‍ന്നുവെന്ന അവകാശ വാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നടത്തുന്ന വികസന പദ്ധതിയുടെ തറക്കല്ലിടല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
സംസ്ഥാനത്ത് പത്ത് ലക്ഷം കോടിയുടെ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇത് തൊഴിവസരങ്ങള്‍ക്ക് ഉത്തേജനം പകരുമെന്നും യോഗി പറഞ്ഞു.
പുതിയ ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഒരു ‘ഉത്തം പ്രദേശി’ല്‍ നിന്ന് വികസിത ഉത്തര്‍പ്രദേശായി മാറിക്കൊണ്ടിരിക്കുകയാണ്, ഇന്ത്യയുടെ വളര്‍ച്ചാ യന്ത്രമായി, ഇന്ത്യയെ വികസിപ്പിക്കുക എന്ന ദൃഢനിശ്ചയത്തോടെ ഒരു സംരംഭക സംസ്ഥാനമായി മാറുകയാണ് യുപി.
ഈ പദ്ധതികള്‍ ഉത്തര്‍പ്രദേശിന്റെ മാത്രമല്ല, രാജ്യത്തിന്റെയാകെ വികസനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ പോകുന്നുവെന്നും യോഗി പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നമ്മുടെ രാജ്യം പതിനൊന്നാമത്തെ സമ്പദ്വ്യവസ്ഥയില് നിന്ന് അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായി നിലയുറപ്പിച്ചു.
പ്രധാനമന്ത്രി മോദിയുടെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി മാറുമെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.