ബലാത്സംഗത്തിനിരയായി പരാതി പറയാനെത്തിയ 13കാരിയെ പൊലീസുകാരന് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് സംഭവം. മൊഴി രേഖപ്പെടുത്താനെത്തിയ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥന് വീണ്ടും ബലാത്സംഗം ചെയ്തെന്നാണ് പരാതി. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പരാതിയെ തുടര്‍ന്ന് കുറ്റാരോപിതനായ ഉദ്യോഗസ്ഥനായ സ്റ്റേഷന് ഹൗസ് ഓഫിസര്‍ തിലക്ധാരി സരോജിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ നാല് പേര് പ്രലോഭിപ്പിച്ച് ഏപ്രില്‍ 22 ന് ഭോപ്പാലിലേക്ക് കൊണ്ടുപോയി നാല് ദിവസത്തോളം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. നാല് ദിവസം പീഡിപ്പിച്ച ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ അവളുടെ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥന് പെണ്‍കുട്ടിയെ അവളുടെ കുടുംബത്തിന് കൈമാറി.
പിറ്റേദിവസം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് കുറ്റാരോപിതനായ ഉദ്യോഗസ്ഥന് പെണ്‍കുട്ടിയെ അവളുടെ അമ്മായിയുടെ സാന്നിധ്യത്തില്‍ പൊലീസ് സ്റ്റേഷനിലെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മായിയെയും പ്രതി ചേര്‍ത്തിട്ടുണ്ട്.