മല്ലു സിംഗ് എന്ന ഹിറ്റു ചിത്രത്തിന് ശേഷം വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രമാണ് ബ്രൂസ് ലീ. ഉദയ് കൃഷ്ണയാണ് ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്. സിനിമയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നിലവില്‍ വരുന്ന വാര്‍ത്തകള്‍ വ്യജമാണെന്നും അത് ഷെയര്‍ ചെയ്യരുതെന്നുമാണ് ഉണ്ണി മുകുന്ദന് പറഞ്ഞത്. കാസ്റ്റിംഗ് വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടുമെന്നും താരം പറഞ്ഞു.
ബ്രൂസ് ലീയില്‍ ഡോ.റോബിന് രാധാകൃഷ്ണന് വില്ലനാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റോബിന് ആരാധകര്‍ അത് ആഘോഷമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദന് രംഗത്തെത്തിയത്.
‘എവരി ആക്ഷന്‍ ഹാസ് കോണ്‍സിക്വുവന്‍സ്’ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.