സിനിമ മേഖലയിൽ വലിയ പ്രേക്ഷക പിന്തുണ ലഭിച്ച നായികമാർ ‘അമ്മ റോളിലും മറ്റും ഇന്നും അത് തുടരുന്നു. എന്നാൽ ഇവരുടെയൊക്കെ വ്യക്തി ജീവിതം എത്രത്തോളം സന്തോഷകരമാണ് എന്ന് അറിയില്ല. എന്നാൽ ഇതുവരെ വിവാഹം ചെയ്യാത്ത നായികമാർ സിനിമയിലും അല്ലാതെയും സന്തോഷകരമായാ ജീവിതങ്ങളാണ് തുടരുന്നത് എന്ന് അറിയുന്നു. എന്നാൽ ആരൊക്കെയാണ് വിവാഹം കഴിക്കാത്ത നടിമാരെന്നു നോക്കാം.
ഗുരു ചമയം പോലുള്ള ചിത്രങ്ങളിൽ മലയാളികൾ കൈയടി നേടിയ സിതാര എന്ന നടിയുടെ പ്രകടനം മലയാളി പ്രേക്ഷകർ മറക്കാനിടയില്ല. 46 വയസ്സ് കടക്കുന്ന നടി ഇന്നും അവിവാഹിതയാണ്. സിനിമയിൽ മറ്റു ഭാഷകളിൽ ഇപ്പോളും സജീവമായ താരം ഒരുകാലത്തെ സിനിമ പ്രേക്ഷകരുടെ നിഷ്കളങ്കമായ നാട്ടിൻ പുറത്തുകാരിയായിരുന്നു.
ഗോഡ്ഫാദർ വിയറ്റ്നാം കോളനി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നായികയായിരുന്നു കനക. ചില ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നു മരണപ്പെട്ടു എന്ന വ്യാജ പ്രചരണം നടന്നിരുന്ന. എന്നാൽ ഇപ്പോൾ 46 നിൽക്കുന്ന താരം ഒറ്റയ്ക്കാണ്.ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനീയെന്ന നടി മലയാളത്തിൽ ചുവടുവെയ്ക്കുന്നത് അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിലും നടി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു . തമിഴിൽ അഭിനയിച്ചതുകൊണ്ട് കൗസല്യ എന്ന പേരിലാണ് താരം തമിഴകത്ത് അറിയപ്പെടുന്നത്. 40കാരിയായ നന്ദിനി ഇന്നും തനിച്ചാണു ജീവിക്കുന്നത്.
ഒരു നർത്തകിയായും അഭിനേത്രിയായും പേരെടുത്ത താരമാണ് ലക്ഷ്മിഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തെ ചുവടുവെയ്ക്കുന്നത് 50 നിറവിൽ നിൽക്കുന്ന നടി ഇന്ന് വിവാഹം കഴിച്ചിട്ടില്ല. നൃത്തത്തിനായി ജീവിതം ഉഴിഞ്ഞു വച്ച താരം ഇനിയും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടന്നും പറഞ്ഞിട്ടുണ്ട്.
ശോഭന 1984 മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ഇന്നും സിനിമാ രംഗത്ത് സജീവമാണ് മലയാളികളുടേയും പ്രിയതാരത്തിനു 50 വയസ് കഴിഞ്ഞിരിക്കുന്നു ഇന്നും അവിവാഹിതയായി തുടരുന്നു ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നുണ്ട്.
മോഹൻലാൽ മമ്മൂട്ടി ജയറാം എന്നിവരുടെ കൂടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞതാരമാണ് പൂനം ബജ്വ. താരം ഇന്ന് വിവാഹം കഴിച്ചിട്ടില്ല മാന്ത്രികൻ വെനീസിലെ വ്യാപാരി ചൈനാടൗൺ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.