ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ഗബ്രിയുമായി ജാസ്മിനുള്ള അടുപ്പം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.ബിഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.’ജാസ്മിൻന്റെ ഫാമിലി വരുമ്പോൾ ഇങ്ങനെ വല്ലതും നടക്കുമോ. ഒരു ചുക്കും നടക്കില്ല. നിങ്ങൾ നോക്കിക്കോ സിംപതിക്ക് വേണ്ടി ഒരു പക്കാ പൊറാട്ട് നാടകം നടക്കും അത്രതന്നെ. വേറെ ഒന്നും ഇല്ല. നേരാവണ്ണം ആൾക്കാരോട് എങ്ങനെ പെരുമാറണം സംസാരിക്കണം എന്നെങ്കിലും നാലാൾ കാണാൻ വേണ്ടി എങ്കിലും ഉപദേശിച്ചാൽ മതിയായിരുന്നു’
‘ഒന്നാമത്തെ ഫോട്ടോ തമിഴ് സീസൺ 4 ശിവാനിയുടെ അമ്മ വന്നതാണ്. പിന്നെ ശിവാനിക്ക് ഒരു വെടിയും പൊകയും മാത്രമേ ഓർമ്മയുള്ളൂ. ജാസ്മിനും ഗബ്രിയും കാട്ടികൂട്ടിയതിനെ പകുതിപോലും ബാലയും ശിവാനിയും കാട്ടികൂട്ടിയിട്ടില്ല. അതുപോലെ ആയിരുന്നു കഴിഞ്ഞ തമിഴ് സീസൺ 7 ൽ രവീണയുടെ ബന്ധു വന്നപ്പോൾ പാവം മണി ജീവനും കൊണ്ട് ഓടി’രവീണയും മണിയും പുറത്ത് ഫ്രണ്ട്സ് ആയിരുന്നു ഒരുമിച്ച് ഷോ കൾ ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു. അവസാനം റിലേറ്റീവിനോട് ബിഗ് ബോസ് തന്നെ പറഞ്ഞു ഇറങ്ങിപോകാൻ. അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,’ ബിഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ. ഗെയിമിനെ ബാധിക്കുന്ന പുറത്തെ വിവരങ്ങൾ രവീണയോട് പറഞ്ഞതാണ് രവീണയുടെ ബന്ധുക്കളെ ഉടൻ തന്നെ പുറത്താക്കാൻ കാരണമായത്.