Film News

വൈറലായി ടോവിനോ പോസ്റ്റ്‌ ചെയ്ത “യൂ”, അമ്പരന്ന് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ താരങ്ങളിലൊരാളാണ് നടൻ ടോവിനോ തോമസ്. കഴിഞ്ഞ പ്രളയ കാലത്ത് ആയിരുന്നു താരത്തിന് ഒരു റിയൽ ലൈഫ് ഹീറോ പരിവേഷം ലഭിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കേരള സർക്കാരിൻറെ സന്നദ്ധസംഘടനയുടെ ബ്രാൻഡ് അംബാസിഡറായി ടോവിനോ തോമസിനെ തന്നെ നിയമിച്ചത്. ഇപ്പോൾ ടോവിനോ തോമസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ആണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. U എന്ന അക്ഷരം മാത്രമാണ് ടോവിനോ തോമസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് മലയാളികൾ ഇപ്പോൾ.

- Advertisement -

അന്വേഷണം മലയാളികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പലവിധ നിഗമനങ്ങളിൽ ആണ് മലയാളികൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. ടോവിനോ തോമസ് സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങാൻ പോകുന്നു എന്നാണ് പലരുടെയും നിഗമനം. നടൻ ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, സണ്ണി വെയിൻ എന്നിവർ സ്വന്തമായി പ്രൊഡക്ഷൻ കമ്പനി തുടങ്ങി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവരുടെ കൂട്ടത്തിലേക്ക് ഇനി ടോവിനോയും വരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ഇതിനു പുറമേ വേറെ ഒരുപാട് നിഗമനങ്ങൾ മലയാളികൾ കണ്ടെത്തി കഴിഞ്ഞു. ഇനി വരാൻ പോകുന്ന സിനിമയുടെ ഒഫീഷ്യൽ അനൗൺസ്മെൻറ് സൂചനകളാണ് ഇത് എന്നാണ് ഒരു കൂട്ടരുടെ വാദം. അതുകൊണ്ടുതന്നെ ഈ ചിത്രത്തെ സംബന്ധിച്ചുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ആരായിരിക്കും സംവിധായകൻ? ബിഗ് ബജറ്റ് ചിത്രം ആയിരിക്കുമോ? എന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായി ആരംഭിച്ചുകഴിഞ്ഞു.

ടോവിനോ തോമസ് ഇനിമുതൽ U സർട്ടിഫിക്കറ്റ് സിനിമകളിൽ മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന തീരുമാനം എടുത്തിരിക്കുകയാണ് എന്നാണ് മറ്റൊരു കൂട്ടം ആളുകളുടെ കണ്ടെത്തൽ. ഇനി അതുമല്ല, ടോവിനോ തോമസ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രത്തിന് U സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത് എന്നും കണ്ടെത്തിയിരിക്കുന്നവർ ചുരുക്കമല്ല. അങ്ങനെയാണെങ്കിൽ കള എന്ന ചിത്രത്തിനു ആയിരിക്കും ഇത്തരത്തിൽ U സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്.

എന്തായാലും സൂചനകളൊന്നും തന്നെ നൽകാതെ തന്നെ U എന്ന അക്ഷരം മിനിറ്റുകൾക്കുള്ളിൽ തന്നെ കയറി അങ്ങ് ഹിറ്റ് ആയിരിക്കുകയാണ്. നിരവധി ആളുകളാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്. എന്താണ് U എന്ന് കമൻറ് ബോക്സിൽ ആരായുന്നവരും ചില്ലറയൊന്നുമല്ല. എന്തായിരിക്കും U എന്നതിനെ സംബന്ധിച്ചുള്ള സൂചനകൾ വരുന്ന ദിവസം ടോവിനോ തോമസ് തന്നെ പങ്കുവയ്ക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

Athul

Recent Posts

ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.യാഥാർഥ്യം ഇതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കോളിളക്കം തീർത്ത പോസ്റ്റാണ് ഹണി റോസിന്റേത്.ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയി…

2 hours ago

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

3 hours ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

3 hours ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

4 hours ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

4 hours ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

5 hours ago