News

രാജ്യത്ത് ടിക്ടോക്ക് നിരോധിച്ചതിനു പകരം പുതിയ ആപ്പുമായി തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി

ചൈനീസ് ആപ് ആയ ടിക് ടോക് ലോകമെമ്പാടും വളരെ അധികം ഉപഭോക്താക്കൾ ഉള്ള ആപ് ആണ് . ഇന്ത്യയിൽ ഈ ആപ് നിരോധിക്കപ്പെട്ടതിനെ തുടർന്ന് ഇനിയെന്ത് എന്ന ആകാംക്ഷയിലാണ് പലരും . ടിക് ടോക് തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് പലരും .

- Advertisement -

ഇപ്പോൾ ടിക് ടോക് പ്രേമികൾക്കായി ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ് .

ടിക്ടോക്ക് നിരോധിച്ചതിനു പകരം പുതിയ ആപ്പുമായി തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി. ടിക്ടിക്ക് എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. ടിക്ക്ടോക്കിനേക്കാൾ മികച്ച സൗകര്യങ്ങളാണ് ടിക് ടിക്ക് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനായിരത്തിലധികമാളുകളാണ് ഒരു ദിവസത്തിനകം തന്നെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

രാജ്യത്ത് ടിക് ടോക്ക് നിരോധിച്ചതോടെ സങ്കടത്തിലായിരിക്കുന്ന ആളുകൾക്ക് മുന്നിൽ അതിലും പുതിയ ഫീച്ചറുകളോടെയാണ് ടിക് ടിക്ക് എത്തിയിരിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വർഷ ഐടി വിദ്യാർത്ഥി ആശിഷാണ് ഈ പുതിയ ആപ്ലിക്കേഷന് പിന്നിൽ. സ്വന്തമായൊരു ആപ്ലിക്കേഷൻ നിർമ്മിക്കുക എന്നത് ആശിഷ് സാജനെന്ന ഇരുപത്തി മൂന്നുകാരന്റെ സ്വപ്നമായിരുന്നു. അങ്ങനെയാണ് ടിക്ക്ടോക്ക് നിരോധിച്ച അതേദിവസം ടിക്ക്ടോക്കിനെ വെല്ലുന്ന പുത്തൻ ആപ്പായ ടിക്ടിക്കിന് ആശിഷ് രൂപം നൽകിയത്.ഇതിനോടകം ആശിഷിന്റെ ടിക്ടിക്ക് ആപ്ലിക്കേഷന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഐടി മന്ത്രാലയം ടിക്ടോക്ക്, യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഡാറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്തായിരുന്നു നടപടി. ടിക് ടോക്ക് നിരോധിച്ചതോടെ നിരവധി ആളുകളുടെ അവസരമാണ് നഷ്ടപ്പെട്ടത്. ജനപ്രിയ ആപ്പ് നിരോധിച്ചതോടെ വൻ ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ പുതിയ ആപ്ലിക്കേഷൻ വന്നതോടെ നഷ്ടപെട്ട സന്തോഷം തിരികെ വന്ന നിലയിലാണ് ആരാധകർ. നിരവധി ഫീച്ചറുകൾ ഈ പുതിയ ആപ്ലിക്കേഷനിലുണ്ട് സ്വന്തമായി എഡിറ്റ് ചെയ്ത് വീഡിയോകൾ പോസ്റ്റ് ചെയ്യാൻ കഴിയുന്ന ആപ്പിൽ ചാറ്റിംഗ് സൗകര്യവുമുണ്ട്.കൂടുതൽ ആളുകൾ ടിക് ടിക്ക് ഡൗൺലോഡ് ചെയ്യുന്നതോടെ കൂടുതൽ വ്യത്യസ്ഥ ഫീച്ചറുകൾ ടിക്ടിക്കിൽ ഉൾപ്പെടുത്താനാണ് ഈ യുവ സംരംഭകന്റെ തീരുമാനം.

Web Desk 2

Recent Posts

അടുക്കള ലീഗെന്ന് പറഞ്ഞത് മറന്നിട്ടില്ല.കമ്മ്യൂണിസ്റ്റുകൾക്കും ഈ പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടുകൊടുത്തു.ഇസ്ലാമിക ഫെമിനിസം പ്രചരിപ്പിക്കാതിരിക്കട്ടെ

മുൻ ഹരിത നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ്. വിവാദം പാർട്ടിക്ക് ഉണ്ടാക്കിയ…

25 mins ago

എന്നെ ഏഷ്യനെറ്റിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ല,ഞാൻ പറഞ്ഞതും ചെയ്തതും ഒന്നും എവിടെയും വന്നില്ല, ഫുള്‍ ജബ്രി മാത്രം

കഴിഞ്ഞ ആഴ്ച എവിക്ട് ആയ അഭിഷേക് ജയദീപ് മറ്റ് ചില തുറന്നു പറച്ചിലുകള്‍ വലിയ ചർച്ച ആവുകയാണ് .വൈല്‍ഡ് കാര്‍ഡ്…

54 mins ago

ലാലേട്ടനെ തിരുത്തി രഞ്ജിനി.അങ്ങനെ ഒരു വാക്ക് ഡിക്ഷണറിയിൽ ഇല്ലെന്ന് രഞ്ജിനി ഹരിദാസ്; അപ്പോൾ ലാലേട്ടൻ പറയുന്നതും തെറ്റ്

വളരെ നന്നായി ഇം​ഗ്ലീഷ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് രഞ്ജിനി. ഇപ്പോൾ ഒരു ഇം​ഗ്ലീഷ് വാക്ക് തെറ്റായി ഉച്ഛരിയ്ക്കുന്നതിനെക്കുറിച്ചാണ് രഞ്ജിനി പറഞ്ഞ…

1 hour ago

ദിലീപിന് ബ്ലൂ ഫിലിം കച്ചവടം അല്ലേ ജോലി.ദിലീപ് ഇവരുടെ വീട്ടിലെ വേലക്കാരുടെ ഭാഷയിലാണ് പറയുന്നത്. എല്ലാത്തിന്റേയും കണ്‍ട്രോളും ഇവനാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. മാതൃഭൂമിയില്‍ ഒരു വാർത്ത കണ്ട് ഒറ്റപൈസ…

2 hours ago

അഖില്‍ മാരാര്‍ കപ്പ് നേടിയതില്‍ ഉള്ള അസൂയ,കുശുമ്പ്,ചുമ്മാ വാഴ ആയി ഇരിക്കുന്നു.എല്ലാ ഉഡായിപ്പും പൊളിഞ്ഞ് വീണപ്പോള്‍ പൊങ്ങി വന്നതാവും

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയത് ബിഗ്ബോസ് ഷോയും ബന്ധപ്പെട്ട കാര്യങ്ങളാണ്.അഖിലിന്റെ പ്രതികരണങ്ങളെ പിന്തുണച്ചുകൊണ്ട് നിരവധി…

2 hours ago

ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നത്.ക്യാമറ ഉണ്ടെന്ന് മറന്ന് തുണി പോലും മാറിയിട്ടുണ്ട്! സിഗററ്റ് കിട്ടാത്തതാണ് പ്രശ്നമായത്;ജാൻ മണി

മലയാളികൾക്ക് ബിഗ്ബോസിലൂടെ പരിചിതമാണ് ജാൻ മണി.ബിഗ് ബോസിനകത്ത് പോയതിന് ശേഷം സംഭവിച്ചതെന്താണെന്ന് താരം പറയുകയാണിപ്പോള്‍.നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന…

3 hours ago