Film News

“നമ്മളെ പരിഹസിക്കുന്നത്‌ എല്ലായ്‌പ്പോഴും നമ്മളേക്കാൾ കുറവുള്ള ആളുകളാണ്”, ബോഡി ഷെയ്മിങ്നെ കുറിച്ച് നിത്യ മേനോൻ

സിനിമ മേഖലയിൽ ശക്തമായ നിലപാടുകൾ ഉള്ള ചുരുക്കം ചില നടിമാരിൽ ഒരാളാണ് നിത്യ മേനേൻ. അതിന്റെ പേരിൽ നടിക്ക് പല തരത്തിലുള്ള വിമർശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് . പിങ്ക് വില്ല എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ബോഡി ഷെയിമിങ്ങിനെ കുറിച്ച് ഉള്ള തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് താരം.

- Advertisement -

തനിക്കെതിരേ ബോഡി ഷെയ്മിങ് നടത്തുന്നവരെ താൻ ​ഗൗനിക്കാറില്ലെന്ന് നിത്യ മേനോൻ. പരിഹസങ്ങൾ എല്ലാ മനുഷ്യരെയും ബാധിക്കുമെന്നും എന്നാൽ അതിന് പിന്നിലുള്ള സത്യം തിരിച്ചറിയുമ്പോൾ അതിനെ ​മുഖവിലയ്ക്ക് എടുക്കാതിരിക്കാൻ പഠിക്കുമെന്നും നിത്യ പറയുന്നു.

”നമ്മളെ പരിഹസിക്കുന്നത്‌ എല്ലായ്‌പ്പോഴും നമ്മളേക്കാൾ കുറവുള്ള ആളുകളാണ്. മികച്ചു നിൽക്കുന്നവർ അല്ലെങ്കിൽ നമ്മളേക്കാളേറെ ചെയ്യുന്നവർ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമർശിക്കാനോ നിൽക്കില്ല. അത് തിരിച്ചറിഞ്ഞാൽ അവയൊന്നും ബാധിക്കില്ല.

എന്തുകൊണ്ടാണ് ഭാരം വയ്ക്കുന്നതെന്ന് ആരും ചോദിക്കുന്നില്ല; അവർ അനുമാനിക്കുന്നു. ഇതിന് നിരവധി ചോദ്യങ്ങളുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നതെങ്കിലോ? അങ്ങനെ ഒരുപാട്… അവർ ചിന്തിക്കാത്ത ഒരുപാട് കാരണങ്ങൾ ഉണ്ട്.

ബോഡി ഷേമിംഗിനെക്കുറിച്ചോർത്ത് താൻ ഒരിക്കലും ബഹളം വയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ഞാൻ ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു”- നിത്യ പറഞ്ഞു.

നിത്യ മേനോന്റെ കൂടുതൽ ചിത്രങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക: CLICK HERE

 

Web Desk 2

Recent Posts

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

2 mins ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

1 hour ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

2 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

13 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

13 hours ago