ഈ വർഷം തൃശൂർ പൂരം ഇല്ല | കോവിഡ് ഭീതിയിൽ തൃശൂർ പൂരം വേണ്ടെന്നു വെച്ചു: 2020 മെയ് 3 ന് നടക്കാനിരുന്ന വിശ്വപ്രസിദ്ധമായ തൃശൂർ പൂരം റദ്ദാക്കാൻ കേരള സർക്കാർ തീരുമാനിച്ചു. സർക്കാരും ബന്ധപ്പെട്ട ദേവസ്വം & ട്രസ്റ്റുകളും ചേർന്ന് ഏകകണ്ഠമായാണ് തീരുമാനമെടുത്തത് . 2020 പൂരം റദ്ദാക്കാനുള്ള തീരുമാനം മന്ത്രി വി.എസ് സുനിൽ കുമാർ ആണ് മാധ്യമങ്ങളെ അറിയിച്ചത്. തൃശൂർ പൂരം ഉത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പൂരം പൂർണമായും വേണ്ടെന്നു വെക്കാൻ തീരുമാനിക്കുന്നത് .
ലോകപ്രശസ്തമായ തൃശൂർ പൂരം കേരളത്തിലെ തൃശൂർ ജില്ലയിൽ വർഷം തോറും നടക്കുന്ന ഹിന്ദു ഉത്സവമാണ്. പൂരം ദിനത്തിൽ എല്ലാ വർഷവും തൃശൂരിലെ വടക്കുംനാഥൻ ക്ഷേത്രത്തിലാണ് ഇത് നടക്കുന്നത് – മലയാളം കലണ്ടർ മേട മാസത്തിലാണ് എല്ലാ വർഷവും പൂരം നടക്കുന്നത്.
തീരുമാനപ്രകാരം മെയ് 3 ന് ആചാരപരമായ ചടങ്ങുകൾ മാത്രമേ നടക്കൂ, നാലോ അഞ്ചോ ശാന്തിമാർക്കു പങ്കെടുക്കാൻ അനുവാദമുണ്ട്. ആയിരക്കണക്കിന് പൂരം പ്രേമികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാണ്, പക്ഷേ കൊറോണ വൈറസ് (COVID19) മഹാമാരിയെ ചെറുക്കാൻ സാമൂഹിക അകലം പാലിക്കുക മാത്രമാണ് പോംവഴി, അങ്ങനെ ഒരു അവസ്ഥയിൽ പൂരം പോലെ ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന ഒരു ഉത്സവം നടത്തുക അസാധ്യമാണ് .