National

‘മാംസാഹാരം വില്‍ക്കുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടണം’; വിജയത്തിനു പിന്നാലെ വിവാദനിര്‍ദേശവുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ, ഇത് കറാച്ചിയാക്കി മാറ്റാനുള്ള ശ്രമമാണോയെന്നും എംഎല്‍എ

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ വിജയത്തിന് തൊട്ടുപിന്നാലെ മാംസാഹാരം വില്‍ക്കുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ട് ബിജെപി എംഎല്‍എ.

- Advertisement -

ജയ്പൂരിലെ ഹവാ മഹല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബിജെപി നേതാവ് ബാല്‍മുകുന്ദ് ആചാര്യയാണ് വിവാദ ഉത്തരവുമായി രംഗത്തെത്തിയത്.

പ്രദേശത്തെ തെരുവുകളില്‍ മാംസാഹാരം വില്‍ക്കുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടാനായിരുന്നു ഇദ്ദേഹത്തിന്റെ നിര്‍ദേശം. നിര്‍ദേശം നല്‍കുന്ന വീഡിയോ വൈറലായി കഴിഞ്ഞു.

‘റോഡില്‍ മാംസാഹാരം പരസ്യമായി വില്‍ക്കാന്‍ കഴിയുമോ? നിങ്ങള്‍ ഇതിനെ പിന്തുണയ്ക്കുകയാണോ? വഴിയോരത്തെ എല്ലാ മാംസാഹാര വില്‍പ്പനശാലകളും ഉടന്‍ പൂട്ടണം.

ഞാന്‍ വൈകുന്നേരം റിപ്പോര്‍ട്ട് ആവശ്യപ്പെടും”, ബിജെപി എം.എല്‍.എ. ബല്‍മുകുന്ദ് ആചാര്യ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ബാല്‍മുകുന്ദ് ഒരു റസ്റ്റോറന്റ് ഉടമയോട് സംസാരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

”നിങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടോ? എന്നെ കാണിക്കുക! ഈ പ്രദേശം കറാച്ചിയാക്കി മാറ്റണോ? ഇത് കറാച്ചിയല്ല, ഇത് ഞങ്ങളുടെ കാശിയാണ്,” ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ക്കിടയില്‍ അദ്ദേഹം പറയുന്നു.

അതേസമയം, വീഡിയോ വൈറലായതോടെ പ്രതികരണവുമായി എ.ഐ.എം.ഐ.എം. തലവന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ഉത്തരവ് തെറ്റാണെന്ന് പറഞ്ഞ ഒവൈസി ആര്‍ക്കെങ്കിലും ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോയെന്ന് ചോദിച്ചു.

ആര്‍ക്കും ഇത് തടയാന്‍ കഴിയില്ല, ആരെങ്കിലും മാംസാഹാര വില്‍പ്പനശാല സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് എങ്ങനെ തടയുമെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കോണ്‍ഗ്രസിലെ ആര്‍.ആര്‍. തിവാരിയെ 600 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബല്‍മുകുന്ദ് ആചാര്യ വിജയിച്ചത്. രാജസ്ഥാനില്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 69 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

Abin Sunny

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

1 hour ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

2 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

3 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

14 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

15 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

15 hours ago