Kerala News

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ റൂം ചോദിച്ച് സ്‌കൂളില്‍ ചെല്ലുന്നു’; കേരളത്തിലെ സ്‌കൂളുകളുടെ നിലവാരത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തൃശ്ശൂര്‍: റോഡരികിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ കണ്ട് ആളുകള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോ എന്നുചോദിച്ച് ചെല്ലുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാലയങ്ങളുടെ നിലവാരത്തേക്കുറിച്ച് നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

- Advertisement -

അയ്യായിരം കോടി രൂപയാണ് കേരളത്തിലെ വിദ്യാലയങ്ങള്‍ക്കുവേണ്ടി മുടക്കിയത്. ‘പലരും റോഡ് സൈഡിലിരിക്കുന്ന കെട്ടിടങ്ങള്‍ കണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലാണോ എന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോ എന്ന് ചോദിച്ച് കയറിച്ചെല്ലുന്നു.

ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവര്‍ക്കൊക്കെ തോന്നും ഒന്നുകൂടി സ്‌കൂളില്‍ ചെന്നിരിക്കാന്‍. കുടുംബശ്രീയുടെ ആള്‍ക്കാര്‍ പലരും സ്‌കൂളുകളില്‍ പോകുന്നുണ്ടെന്നാണ് മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞത്.

വയനാട്ടില്‍ കഴിഞ്ഞ ദിവസം ഒരു സ്‌കൂള്‍ ഉദ്ഘാടനത്തിന് ചെന്നു. പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ സ്‌കൂള്‍. അഞ്ചു കോടി രൂപ മുടക്കി സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചു എന്ന് മാത്രമല്ല, ആദ്യത്തെ ലിഫ്റ്റ് വെച്ച സര്‍ക്കാര്‍ വിദ്യാലയമായി മാറ്റുകയും ചെയ്തു’, മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. വീണ്ടും ഇത് അണ്‍ എയ്ഡഡ് മേഖലയില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കരുത്. അങ്ങനെ പരിശ്രമിച്ചാല്‍ കര്‍ശന നിലപാട് സ്വീകരിക്കും. അനാവശ്യമായി കുട്ടികളില്‍നിന്ന് പണംപിരിക്കാനും സാമ്പത്തിക ബാധ്യത വരുത്താനും പാടില്ല, മന്ത്രി പറഞ്ഞു.

എയ്ഡഡ് മേഖലയിലും സര്‍ക്കാര്‍ മേഖലയിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ കേരളത്തിന്റെ മക്കളാണെന്ന മനോഭാവം തന്നെയാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

2 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

3 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

4 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

4 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

5 hours ago