featured

ഇതുവരെ ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; അത്ഭുതമായി ഈ ബ്രിട്ടീഷ് ദ്വീപ്

2019 അവസാനമാണ് ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലായിരുന്നു കൊറോണയുടെ ഉത്ഭവം. കൊറോണ പടര്‍ന്നുപിടിച്ചിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. ലോകത്ത് എല്ലായിടത്തും തന്നെ കൊറോണയുടെ സാന്നിധ്യമെത്തി. എന്നാല്‍ കൊറോണ എത്തി നോക്കാത്ത ഒരു ദ്വീപുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ കരയില്‍ നിന്നും 9881 കിലോമീറ്റര്‍ അകലെയുള്ള ട്രിസ്റ്റന്‍ ഡ കുന്‍ഹ എന്നറിയപ്പെടുന്ന അഗ്‌നിപര്‍വ്വത ദ്വീപിലാണ് ഇതുവരെയും കൊറോണ റിപ്പോര്‍ട്ട് ചെയ്യാത്തത്.

- Advertisement -

ഈ ദ്വീപില്‍ ആകെ ജനസംഖ്യ 250 ല്‍ താഴെ മാത്രമാണ്. ലോകമാകെ കൊവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിലും സമ്മര്‍ദ്ദങ്ങളിലും വീര്‍പ്പുമുട്ടിയപ്പോള്‍ ഇവിടെ യാതൊരു തരത്തിലുമുള്ള നിയന്ത്രണവുമില്ലാതെ ജനങ്ങള്‍ ജീവിതം ആസ്വദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസും പുതുവത്സരവും അവര്‍ നിയന്ത്രണങ്ങളേതും ഇല്ലാതെ തന്നെ ആഘോഷിച്ചു എന്നും ദ്വീപിലെ നിവാസികള്‍ തന്നെ പറയുന്നു.

ദക്ഷിണാഫ്രിക്കയിലെ കേപ്പില്‍ നിന്നും ഒരാഴ്ച യാത്ര ചെയ്താലാണ് ദ്വീപിലെത്തിച്ചേരാനാവുക. വളരെ വളരെ അപൂര്‍വമായിട്ടാണ് ആരെങ്കിലും ഈ ദ്വീപില്‍ എത്തിച്ചേരുന്നത് തന്നെ. ഇത്രയും നീണ്ട യാത്രയായതുകൊണ്ട് ഗവേഷകരോ മത്സ്യത്തൊഴിലാളികളോ പോലും ദ്വീപിലേക്ക് അധികം എത്തിയിരുന്നില്ല. മാത്രവുമല്ല, ലോകമാകെയും കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഏതെങ്കിലും കപ്പലിലെത്തിയ ആര്‍ക്കെങ്കിലും കൊവിഡ് ഉണ്ട് എന്ന് സംശയം തോന്നിയാല്‍ പോലും ആ കപ്പല്‍ ദ്വീപിലടുപ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല ദ്വീപ് നിവാസികള്‍.

ദ്വീപില്‍ ആരോഗ്യസംവിധാനങ്ങള്‍ വളരെ പരിമിതമാണ് എന്നത് കൊവിഡിനെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഇവിടെ ഏറെപ്പേരും പ്രായമായവരാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ തന്നെയും ഐസിയു സൗകര്യമോ വെന്റിലേറ്ററോ ഇവിടെ ലഭ്യമല്ല. അഞ്ച് കുടുംബങ്ങളിലായി 218 പേരും അതിന് പുറമേ ഡോക്ടര്‍മാരും നഴ്‌സുമടക്കം ആരേ?ഗ്യപ്രവര്‍ത്തകരുമാണ് ഇവിടെ ഉള്ളത്.

Rathi VK

Recent Posts

ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നത്.ക്യാമറ ഉണ്ടെന്ന് മറന്ന് തുണി പോലും മാറിയിട്ടുണ്ട്! സിഗററ്റ് കിട്ടാത്തതാണ് പ്രശ്നമായത്;ജാൻ മണി

മലയാളികൾക്ക് ബിഗ്ബോസിലൂടെ പരിചിതമാണ് ജാൻ മണി.ബിഗ് ബോസിനകത്ത് പോയതിന് ശേഷം സംഭവിച്ചതെന്താണെന്ന് താരം പറയുകയാണിപ്പോള്‍.നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന…

43 mins ago

എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്. താങ്കളെക്കാളും താഴെയാണ് ജാൻമണി എന്ന് തോന്നലുണ്ടെങ്കിൽ വെറുതെയാണ്,വീഡിയോയുമായി ഫിറോസ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ജാൻമണി.താരം പറഞ്ഞ 'ബിസിനസ് ക്ലാസ് വിമാനയാത്ര' പരാമർശം വലിയ ട്രോളുകൾക്ക് ഇടവരുത്തിയിരുന്നു.അവതാരകനായ മോഹൻലാൽ അടക്കം ജാൻമോണിയോട്…

2 hours ago

ജാസ്മിൻ ഭക്ഷണം വായിൽ വെച്ച് കൊടുത്തു.ഞാൻ എന്റെ പൊന്നുവിനെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ജാസ്മിൻ ഗബ്രിയോട്

ജാസ്മിനും ഗബ്രിയും കഴിഞ്ഞ ദിവസങ്ങളായി വലിയ തർക്കത്തിൽ ആയിരുന്നു.കഴിഞ്ഞ ദിവസത്തെ ഗെയിം കഴിഞ്ഞതിന് ശേഷം ജാസ്മിൻ ഗബ്രിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും…

2 hours ago

ഫുഡില്‍ തുപ്പിയിടുക, പിന്നെ കാലിലെ നഖം കടിക്കുക ഇതൊക്കെ വള്‍ഗര്‍ ആയിട്ടുള്ള ലക്ഷണം.ജാസ്മിന്‍ കാണിക്കുന്നത് രോഗം, ആദ്യം പറഞ്ഞവ ഡോക്ടറെ കാണിക്കേണ്ടതാണ്

ബിഗ്ബോസ് സീസൺ 6 തുടങ്ങിയത് മുതൽ വലിയ രീതിയിൽ ചർച്ച ആവുന്ന രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്റെ വൃത്തി ഇല്ലായ്മ…

5 hours ago

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും…

6 hours ago

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

17 hours ago