മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഗംഭീര റിവ്യൂ ആയിരുന്നു ഇദ്ദേഹം ആദ്യദിനംതന്നെ നൽകിയത്. അതുമാത്രമല്ല നെഗറ്റീവ് റിവ്യൂ പറയുന്നവരെ തിരഞ്ഞുപിടിച്ച് അവരെ തുറിച്ചു നോക്കിയത് എല്ലാം ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് വലിയ രീതിയിൽ ട്രോൾ ആയി മാറിയിരുന്നു. നിരവധി ആളുകൾ ആയിരുന്നു ട്രോൾ ചെയ്തുകൊണ്ട് രംഗത്തെത്തിയത്. അങ്ങനെ ഒറ്റദിവസംകൊണ്ട് ഇദ്ദേഹം ഒരു സൂപ്പർസ്റ്റാർ ആയി മാറുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ വളരെ വളരെ വളരെ ആക്ടീവ് ആണ് ഇദ്ദേഹം. ഒരു ദിവസം തന്നെ ഇരുപതും ഇരുപത്തഞ്ചും പോസ്റ്റുകളെല്ലാം ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഇടും. സിനിമ മുതൽ രാഷ്ട്രീയം വരെയും സാംസ്കാരിക മേഖല മുതൽ ഫിലോസഫി മേഖല വരെയും ഇദ്ദേഹം അഭിപ്രായങ്ങൾ പറയാറുണ്ട്. ഇതിനു താഴെ ഇദ്ദേഹത്തെ അനുകൂലിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടുമെല്ലാം കമൻറുകൾ പ്രത്യക്ഷപ്പെടാറുണ്ട്.
കടുത്ത മോഹൻലാൽ ആരാധകനാണ് ഇദ്ദേഹം. എന്നാൽ അതുപോലെതന്നെ ഒരു കടുത്ത നിത്യാമേനോൻ ആരാധകൻ കൂടിയാണ് താനെന്ന് പലതവണ താരം തുറന്നുപറഞ്ഞിട്ടുണ്ട്. നിത്യ മേനോനെ വിവാഹം ചെയ്യുവാൻ എനിക്ക് ആഗ്രഹമുണ്ട് എന്നും സന്തോഷം വർക്കി പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്തിടെ ആയിരുന്നു ഇദ്ദേഹത്തിൻറെ അച്ഛൻ നമ്മളെ വിട്ടു പിരിയുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ അച്ഛനോട് നിത്യാമേനോൻ്റെ അമ്മ പറഞ്ഞു എന്നു പറയപ്പെടുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
“ഞാൻ ഒരു സൈക്കോ അല്ല. സൈക്കോ എന്നു വിളിക്കുന്നത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ട്. എന്നെ പോലത്തെ ഒരു സൈക്കോയെ മകൾക്ക് വേണ്ട എന്ന് നിത്യാമേനോൻ്റെ അമ്മ എൻറെ അച്ഛനോട് പറഞ്ഞിരുന്നു. എന്നെ ഒരു ഡോക്ടറെ കാണിക്കാൻ ആയിരുന്നു അവർ ശുപാർശ ചെയ്തത്. എന്നാൽ സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു സർഗാത്മക പ്രതിഭയാണ് ഞാൻ എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്” – സന്തോഷ വർക്കി പറയുന്നു.