മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാരീ. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലെ സോഫി എന്ന കഥാപാത്രം മാത്രം മതി ഇവരെ എല്ലാകാലത്തും ഓർത്തിരിക്കാൻ. ഇതുകൂടാതെ വേറെയും നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ജനഗണമന എന്ന സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഇവരുടെ മകളാണ് കല്യാണി. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. കുമാർ എന്നാണ് കല്യാണിയുടെ അച്ഛൻറെ പേര്. ബിസിനസ് മാൻ ആണ് ഇദ്ദേഹം. രണ്ടുപേരുടെയും ഏക മകൾ ആണ് കല്യാണി. കല്യാണ പെണ്ണിൻറെ വേഷത്തിൽ നിൽക്കുന്ന കല്യാണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റ് സ്നേഹമാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരിക്കുന്നത്. വധുവിന്റെ അമ്മ, റിസപ്ഷൻ വേണ്ടിയുള്ള മേക്കപ്പ്, ചടങ്ങിന് വേണ്ടിയുള്ള മേക്കപ്പ് എന്നിങ്ങനെയാണ് ഹാഷ് ടാഗുകൾ ആണ് താരം ചിത്രങ്ങൾക്ക് താഴെ ചേർത്തിരിക്കുന്നത്. അതേസമയം ഇത് കല്യാണിയുടെ യഥാർത്ഥ കല്യാണം ആണോ അല്ലെങ്കിൽ എന്തെങ്കിലും ഫോട്ടോഷൂട്ട് മാത്രമാണോ എന്നാണ് ഇപ്പോൾ ചോദിക്കുന്നത്.
മഹാബലി പുരത്ത് വെച്ച് ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട് എങ്കിലും സാരിയും കുടുംബവും ഈ വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആന്ധ്രപ്രദേശ് സ്വദേശിയാണ് ശാരീ. കുട്ടിക്കാലം മുതൽ തന്നെ നൃത്തം അഭ്യസിക്കുന്ന ഇവർ 1982 വർഷത്തിൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ഉമാനാഥ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം നടത്തുന്നത്.