ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് വെച്ച് ബോറായി പോയി എങ്കിലും നിരവധി വൈൽഡ് കാർഡ് എൻട്രികൾ വന്നതോടെ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. ഇതോടെ വൈൽഡ് കാർഡ് എൻട്രികൾ ആയി വന്നവരും നേരത്തെ തന്നെ ഉണ്ടായിരുന്നവരും തമ്മിൽ വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങളും തുടർന്ന് തർക്കങ്ങളും ഉണ്ടാകുന്നത് പതിവാണ്. അതേസമയം തർക്കങ്ങൾ കൈവിട്ടു പോകുമ്പോൾ അത് കയ്യാങ്കളിയിലേക്ക് പോകുമോ എന്ന ആശങ്ക ഉണ്ട്. അതുകൊണ്ട് സമാനമായ ഒരു താക്കീത് ആണ് ഇന്ന് ബിഗ് ബോസ് നൽകിയിരിക്കുന്നത്.
ഈ ആഴ്ചയിലെ പവർ ടീം അംഗം കൂടിയാണ് സിബിൻ. ഇദ്ദേഹത്തിനാണ് ബിഗ് ബോസ് അന്ത്യശാസ്ത്രം നൽകിയിരിക്കുന്നത്. തന്നെ വിഷമിപ്പിക്കുന്ന തരത്തിൽ ഒരു കമൻറ് താൻ കേട്ടു എന്നും സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഹാളിൽ വച്ച് എല്ലാവരെയും വിളിച്ചു കൂട്ടിയശേഷം ജാൻമണി പറഞ്ഞിരുന്നു. വ്യക്തിയുടെ പേര് പറഞ്ഞില്ല. അതുകൊണ്ടുതന്നെ ആളുടെ പേര് പറയണം എന്ന് നോറയും ജാസ്മിനും ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ബിഗ് ബോസ് വീട്ടിൽ ബഹളം ഉണ്ടായത്. ഇതിനിടയിൽ ആണ് പ്രകോപിപ്പിക്കുന്ന തരത്തിൽ ജാസ്മിൻ സംസാരിച്ചത്.
എന്നാൽ വഴക്കിനിടയിൽ സഭ്യമല്ലാത്ത ഒരു കാണിക്കുകയായിരുന്നു സിബിൻ. ജാസ്മിൻ അത് കണ്ടതോടെ പൊട്ടിത്തെറിച്ചു. മറ്റുള്ളവരുടെ ശ്രദ്ധയിലേക്കും ഈ കാര്യം പെടുത്തി. സിബിൻ പിന്നീട് എല്ലാവരോടും ക്ഷമ ചോദിച്ചിരുന്നു. അബദ്ധത്തിൽ പറ്റിയതാണ് എന്നും പറഞ്ഞു. എന്നാൽ സോറി ഉൾക്കൊള്ളാൻ പറ്റില്ല എന്ന നിലപാട് ആയിരുന്നു ജാസ്മിൻ തീരുമാനിച്ചത്. ഇതിനുശേഷമാണ് എല്ലാവരെയും വിളിച്ചുകൂട്ടി ബിഗ് ബോസ് തന്നെ താക്കീത് നൽകിയത്.
“സിബിൻ, നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു ആഗ്രഹിച്ചിട്ടും ആണ് ഇവിടെ എത്തിയത്. പെട്ടെന്നുള്ള വികാരത്തിൻറെ പുറത്ത് നിങ്ങൾ വ്യക്തിത്വം നഷ്ടപ്പെടുത്തരുത്. നിങ്ങൾ ഈ പരിപാടി കണ്ടു മനസ്സിലാക്കി വന്ന വ്യക്തിയാണ്. ഇവിടെ എന്തൊക്കെ പാലിക്കണം എന്തൊക്കെ ഒഴിവാക്കണമെന്ന് കൃത്യമായി ധാരണ നിങ്ങൾക്കുണ്ട്. എപ്പോഴും പറയുന്നതുപോലെ ചർച്ചകളും തർക്കങ്ങളും ആവാം. പക്ഷേ സത്യമല്ലാത്ത വാക്കുകളും ചേഷ്ഠങ്ങളും ഒരു കാരണവശാലും ഇവിടെ കാണിക്കാൻ പാടില്ല. നിലവാരം കാത്തുസൂക്ഷിക്കാൻ നിങ്ങൾ ഓരോരുത്തരും ബാധ്യസ്ഥരാണ്. ഇനി ഇത് ആവർത്തിച്ചാൽ കർശനം നടപടി നേരിടേണ്ടി വരും. ഈ വിഷയത്തിൽ മോഹൻലാൽ നിങ്ങളോട് സംസാരിക്കുന്നതായിരിക്കും” – ബിഗ് ബോസ് പറഞ്ഞു നിർത്തുന്നു.