മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗൗരി കിഷൻ. ഒരു മലയാളി താരം ആണ് എങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് തമിഴ് സിനിമകളിലൂടെ ആണ്. കേരളത്തിലും ഏറെ ശ്രദ്ധ നേടിയ 96 എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തൃഷ ആയിരുന്നു ഈ സിനിമയിൽ നായികയായി എത്തിയത്. ഇവരുടെ കുട്ടിക്കാല വേഷമാണ് ഗൗരി ചെയ്തത്. തന്റെ ക്യൂട്ട് പെർഫോമൻസ് കൊണ്ട് എല്ലാവരെയും ഗൗരി കയ്യിൽ എടുത്തിരുന്നു.
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. അടുത്തിടെ താരം ഒരു ട്രിപ്പ് നടത്തിയിരുന്നു. ഗോവയിലേക്ക് ആയിരുന്നു താരം ട്രിപ്പ് നടത്തിയത്. ഇതിൻറെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. വളരെ ഹോട്ട് ആയിട്ടുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്.
പൊതുവേ ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാൽ വളരെ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുക. അതേസമയം ഫേസ്ബുക്കിൽ പങ്കുവെച്ചാൽ ആണ് കുറെ വാട്സ്ആപ്പ് അമ്മാവന്മാരും അയൽക്കൂട്ടം അമ്മായിമാരും വന്നു ഇവരെ തെറി വിളിക്കുന്നത്. ഇപ്പോൾ ഇവരെല്ലാവരും ഇൻസ്റ്റാഗ്രാമിലും എത്തിയിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അതിൻറെ തെളിവാണ് ഗൗരിയുടെ പുതിയ ചിത്രങ്ങൾക്ക് താഴെ വന്നിരിക്കുന്ന മോശം കമൻറുകൾ.
കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ഉള്ള കമന്റുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഇതിൽ കുറെയൊക്കെ നടത്തുന്നത് അമ്മാവന്മാരും അമ്മായിമാരും എന്നിരിക്കെ ഇവർ മാത്രമല്ല ഇത്തരം കമന്റുകൾ ഇടുന്നത് എന്നതും വസ്തുതയാണ്. അമ്മാവന്മാരെക്കാൾ പഴകിയ ചിന്താഗതിയുള്ള കുറേ 90സ് കിഡ്സും ഇത്തരത്തിലുള്ള സദാചാര കമൻറുകൾ ഇടുന്നുണ്ട് എന്നതാണ് വസ്തുത. ഇതുപോലെയുള്ള ആളുകളെ പേടിച്ചിട്ടാണ് കേരളത്തിലെ യുവാക്കൾ അമേരിക്കയിലേക്കും കാനഡയിലേക്കും ബാംഗ്ലൂരിലേക്കും ഡൽഹിയിലേക്കും ഒക്കെ രക്ഷപ്പെടുന്നത് എന്നാണ് ഈ യുവാക്കൾ പറയുന്നത്.