മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അക്ഷയ് കുമാർ. ധാരാളം ഹിന്ദി സിനിമകളിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ ഇഷ്ടപ്പെട്ട താരമായി മാറുന്നത്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കേദാർനാഥ ക്ഷേത്രത്തിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിരിക്കുന്നത്. നേരത്തെ ബദരീനാഥ ക്ഷേത്രത്തിൽ നിന്നുമുള്ള ചിത്രങ്ങൾ വൈറലായിരുന്നു. നെറ്റിയിൽ ചന്ദനം പുരട്ടി കൊണ്ട് ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സുരക്ഷാപരിവാരങ്ങളുടെ അകമ്പടിയോടെയാണ് താരം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ക്ഷേത്രത്തിനു പുറത്ത് നിരവധി ആളുകൾ ആണ് ഇദ്ദേഹത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കൈ വീശി കാണിക്കുന്നത്. മെയ് 28ആം തീയതി ആയിരുന്നു അക്ഷയ്കുമാർ ബദരീനാഥ് ക്ഷേത്രം സന്ദർശിച്ചത്. കർശന സുരക്ഷയുടെ ആയിരുന്നു താരം ഇവിടെയെത്തി ദർശനം നടത്തിയത്. എങ്കിലും ധാരാളം ആരാധകരായിരുന്നു ഇദ്ദേഹത്തെ കാണുവാൻ വഴിയിൽ തടിച്ചു കൂടിയത്.
മെയ് 23ആം തീയതി ആയിരുന്നു അക്ഷയ് കുമാർ കേദാർനാഥ സന്ദർശിച്ചത്. തീർത്ഥാടന സ്ഥലം സന്ദർശിക്കുവാനുള്ള ഇദ്ദേഹത്തിൻറെ പദ്ധതി എല്ലാം രഹസ്യമായി തന്നെ അധികൃതർ സൂക്ഷിച്ചു. എന്തായാലും ആവേശകരമായ രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ ഇദ്ദേഹത്തിൻറെതായി അണിയറയിൽ ഒരുങ്ങുന്നത്. ബഡെ മിയാൻ ചോട്ടെ മിയാൻ എന്നിങ്ങനെയാണ് സിനിമകളുടെ പേരുകൾ. ഇതുകൂടാതെ ഓ മൈ ഗോഡ് എന്ന സിനിമയുടെ രണ്ടാം ഭാഗവും ഇദ്ദേഹത്തിന്റെതായി ഒരുങ്ങുകയാണ്.