സിനിമ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാനും നമുക്ക് എന്നും ഒരു പ്രത്യേക താല്പര്യം തന്നെ ഉണ്ടാവും എന്നത് വസ്തുത ആണ്. ഇതിന് കാരണം ഇത്തരം താരങ്ങളെയും നമ്മൾ കാണുന്നത് കേവലം നടീനടൻമാർ ആയിട്ടല്ല എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടത് ആണ്.
ഇപ്പോൾ ഒരു സീരിയൽ താരം പങ്കുവെച്ച വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ധാരാളം ആരാധകരുള്ള താരങ്ങളിലൊരാളാണ് ഇവർ. എന്നിട്ടും അമ്മയുടെ ഒപ്പം സാധാരണക്കാരെപ്പോലെ പച്ചക്കറി വാങ്ങി വരുന്ന നടിയെ ആണ് വീഡിയോയിൽ കാണുന്നത്. ഇത്രയും വലിയ താരമായി അമ്മയുടെ ഒപ്പം സാധാരണക്കാരെപ്പോലെ പച്ചക്കറി വാങ്ങി വരാൻ കാണിച്ച ആ മനസ്സിനെ അഭിനന്ദിക്കുകയാണ് മലയാളികൾ എല്ലാവരും തന്നെ ഇപ്പോൾ.
അമൃത നായർ എന്നാണ് ഈ നടിയുടെ പേര്. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാവണമെന്നില്ല. എങ്കിലും കുടുംബ വിളക്ക് എന്ന പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ഇവർ എന്നുപറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാകും. കാരണം മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ടത് ആണ് ഈ പരമ്പരയും അതിലെ കഥാപാത്രങ്ങളും എല്ലാം തന്നെ.
എന്നാൽ പിന്നീട് താരം ഈ പരമ്പരയിൽ നിന്നും പിൻമാറുകയായിരുന്നു. എങ്കിലും ഇപ്പോഴും ടെലിവിഷൻ മേഖലയിൽ സജീവം തന്നെയാണ് താരം. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരിക ആണ് താരം ഇപ്പൊൾ. നിരവധി സൂപ്പർഹിറ്റ് പരിപാടികൾ അവതരിപ്പിക്കുന്നത് താരമാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
View this post on Instagram