സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ ആണ് വയറിലായി മാറിക്കൊണ്ടിരിക്കുന്നത്. ചെറിയ കുട്ടികളുടെ വീഡിയോ എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കും. ഇപ്പോൾ അത്തരത്തിൽ ഒരു ചെറിയ കുട്ടിയും പശുക്കിടാവും തമ്മിൽ ഉള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹം കാണുവാൻ ഈ വീഡിയോ കണ്ടാൽ മതി എന്നാണ് ആരാധകർ എല്ലാവരും പറയുന്നത്.
വീഡിയോയിൽ ഒരു പശുക്കിടാവിനെ ഉമ്മ വയ്ക്കുകയാണ് കുട്ടി. ഒട്ടും പേടി കൂടാതെയാണ് പശുക്കിടാവിനെ കുട്ടി ഉമ്മ വയ്ക്കുന്നത്. ആദ്യം ഉമ്മ വെക്കാൻ ശ്രമിക്കുകയും എന്നാൽ പശുക്കിടാവ് പിന്മാറിയതോടെ ഉമ്മ തന്നില്ല എന്നു പറഞ്ഞു പരാതി പറയുകയും ആണ് കുട്ടി. എന്നാൽ പിന്നെയും സ്നേഹത്തോടെ പശുക്കിടാവിന്റെ അടുത്തേക്ക് പോവുകയാണ് കുട്ടി.
ഒടുവിൽ കുട്ടിയുടെ സ്നേഹത്തിന്റെ മുന്നിൽ പശുക്കിടാവ് വഴങ്ങുകയാണ്. കുട്ടിയുടെ ഉമ്മ സ്വീകരിക്കുന്നു. ഒരുതവണ മാത്രമല്ല വീണ്ടും വീണ്ടും കുട്ടിയുടെ ഉമ്മ ഏറ്റുവാങ്ങുകയാണ് പശുക്കിടാവ്. കുട്ടികളും പ്രകൃതിയും തമ്മിലുള്ള അഭയമായ ബന്ധത്തിന്റെ മാസ്മരിക കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.
View this post on Instagram
അതേസമയം മനുഷ്യന് അവന്റെ കെട്ടുകാഴ്ചകളും ഭൗതിക നേട്ടങ്ങളും പ്രധാനപ്പെട്ട ഒന്നല്ലെന്നും ആന്തരികമായ സൗന്ദര്യയാത്മകതയെ നിഷ്കളങ്കമായി അവതരിപ്പിക്കുമ്പോൾ മാത്രമാണ് അവന് യഥാർത്ഥ ജീവിതത്തിന്റെ മൂല്യം മനസ്സിലാകുന്നത് എന്നും പറയാതെ പറയുകയാണ് ഈ വീഡിയോ.