പത്തു വര്‍ഷമെങ്കിലും തടവുശിക്ഷ പ്രതിയായ കിരണിന് ലഭിക്കും; വിസ്മയ കേസ് കോടതി വിധി ഇന്ന്

കൊല്ലം വിസ്മയ കേസിന്റെ കോടതി വിധി ഇന്ന്. പ്രതി കിരണ്‍ കുമാറിന് പരമാവധി പത്ത് വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടല്‍. സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന് നാല് വകുപ്പുകള്‍ അടക്കം നിരവധി വകുപ്പുകള്‍ കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.


ഐപിസി 304 ബി, ഐപിസി 498 എ, ഐപിസി 306, ഐപിസി 323, ഐപിസി 506 എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന് നാല് വകുപ്പുകളുമാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീധന മരണത്തിനെതിരായ ഐപിസി 3024 പ്രകാരം ഏഴു വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തമോ പ്രതിയ്ക്ക് ലഭിക്കാം. സ്ത്രീധന പീഢനത്തിനെതിരായ ഐപിസി 498 എ പ്രകാരം മൂന്ന് വര്‍ഷം വരെ തടവും പിഴയുമാണ് ലഭിക്കാവുന്ന ശിക്ഷ. കൂടാതെ ആത്മഹത്യാ പ്രേരണയ്ക്കുള്ള ഐപിസി 306ഉം കിരണ്‍ കുമാറിനെതിരെ ചുമത്തിയിട്ടുണ്ട്.

ഈ നിയമപ്രകാരം 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. കൂടാതെ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐപിസിസി 323ഉം ചുമത്തിയിട്ടുണ്ട്. ശാരീരിക ഉപദ്രവത്തിനെതിരെയുള്ള വകുപ്പാണിത്. കൂടാതെ ഭീഷണിപ്പെടുത്തലിനെതിരെ ചുമത്തുന്ന ഐപിസി 506ഉം കിരണ്‍കുമാര്‍ നേരടുന്നുണ്ട്. രണ്ട് വര്‍ഷം ശിക്ഷയാണ് ഈ കുറ്റം തെളിഞ്ഞാല്‍ ലഭിക്കുക.


ചുമയത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളെല്ലാം തെളിയിക്കാനായാല്‍ പത്തു വര്‍ഷമെങ്കിലും തടവുശിക്ഷ പ്രതിയായ കിരണിന് ലഭിക്കുമെന്നുളള പ്രതീക്ഷയിലാണ് പ്രോസിക്യഷന്‍