കഴിഞ്ഞ ദിവസമായിരുന്നു അജിത്ത് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രം പുറത്തുവന്നത്. വലിമൈ എന്നായിരുന്നു സിനിമയുടെ പേര്. വളരെ മോശം റിപ്പോർട്ടുകളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷൻ സീനുകൾ അല്ലാതെ മറ്റൊന്നും തന്നെ സിനിമയിൽ നന്നായിട്ടില്ല എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ അജിത്ത് ആരാധകർ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. അജിത് ആരാധകരുടെ ആസ്വാദന നിലവാരം വളരെ വളരെ താഴെയാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ടാണ് അവർ വീരം, വേതാളം, വിവേകം, വിശ്വാസം പോലെയുള്ള ചവറു സിനിമകൾ എല്ലാം കണ്ടു വിജയിപ്പിച്ചത്. അതുകൊണ്ടുതന്നെ ഈ സിനിമയും 130 കോടി കളക്ഷൻ നേടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
അജിത്തിൻ്റെ സഹോദരനാണ് അനിൽകുമാർ. ഒരു ഇന്ത്യൻ അമേരിക്കൻ ബിസിനസ് മാൻ ആണ് ഇദ്ദേഹം. എങ്കിലും കഴിഞ്ഞ കുറേക്കാലമായി ഇദ്ദേഹം ചെന്നൈയിലായിരുന്നു. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ ഒരു ട്വീറ്റ് ശ്രദ്ധിക്കപ്പെടുന്നത്. “ഇത്രയും കാലം വലിമൈ അപ്ഡേറ്റ് ചോദിച്ച ആളുകൾ എത്തുമ്പോൾ എനിക്ക് ദേഷ്യം വരും ആയിരുന്നു. പക്ഷേ ഞാൻ ഏകദേശം എൻറെ ജീവിതത്തിൻ്റെ പകുതിയിൽ കൂടുതൽ ജീവിച്ചു തീർത്തു. ഞാനിപ്പോൾ ഒരു ലൈഫ് ടൈം എക്സ്പീരിയൻസ് വേണ്ടി കാത്തിരിക്കുകയാണ്” – ഇതായിരുന്നു സിനിമ കാണുവാൻ കേറുന്നതിനു മുൻപ് സഹോദരൻ അനിൽ കുമാർ ട്വിറ്ററിൽ നടത്തിയ ട്വീറ്റ്.
അതേസമയം സിനിമ കണ്ട് കഴിഞ്ഞ ശേഷം ഇദ്ദേഹം നടത്തിയ മറ്റൊരു ട്വീറ്റ് ആണ് ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. “സത്യമാണ്, ഞാനധികം സിനിമകളെക്കുറിച്ച് സംസാരിക്കാറില്ല, ബോധപൂർവ്വം. കുറച്ചു മുൻപ് ഞാൻ വലിമൈ സിനിമയെപ്പറ്റി നടത്തിയ ട്വീറ്റിന് നിങ്ങളെല്ലാവരും തന്ന റെസ്പോൺസ് വളരെ വലുതായിരുന്നു. ഞാൻ നിങ്ങളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുവാൻ വേണ്ടി ചെയ്തത് അല്ല. എനിക്ക് ഉള്ള ആവേശം പങ്കു വെക്കുവാൻ വേണ്ടി മാത്രം ചെയ്തത്. ഇത് നിങ്ങളുടെ സമയം ആണ്, നിങ്ങളുടെ പണമാണ്, അത് ബോധപൂർവ്വം ഉപയോഗിക്കുക” – ഇതായിരുന്നു സഹോദരൻ അനിൽകുമാർ ട്വിറ്ററിൽ കുറിച്ചത്.
സ്വന്തം സഹോദരൻ്റെ സിനിമ കണ്ടുകഴിഞ്ഞ് ശേഷം ഒരു സഹോദരൻ പറയുന്ന വാക്കുകളാണ് ഇതു എന്നാണ് ആരാധകർ ചോദിക്കുന്നത്? സിനിമ കണ്ടുകഴിഞ്ഞ ശേഷം സിനിമയെ കുറിച്ച് നല്ലത് പറയുന്നതിനുപകരം ആരാധകരോട് പറയുന്ന വാക്കുകൾ ആണോ ഇത്? ആരാധകർ അവരുടെ സമയവും പൈസയും ഇഷ്ടമുള്ളത് പോലെ ചിലവഴിക്കും എന്നാണ് ആരാധകർ ഇപ്പോൾ ഇദ്ദേഹത്തിന് നൽകുന്ന മറുപടി. എന്തായാലും വലിമൈ 130 കോടി കളക്ഷൻ നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതായിരിക്കും അനിൽകുമാറിന് ഉള്ള മറുപടി എന്നാണ് അജിത് കുമാർ ആരാധകർ പറയുന്നത്.