മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കാണ്ഡഹാർ എന്ന മലയാളം സിനിമയിലും ഇദ്ദേഹം ഒരു അതിഥി കഥാപാത്രമായി എത്തിയിട്ടുണ്ട്. ഇന്ന് ഇദ്ദേഹത്തിന് 80 വയസ്സ് തികയുകയാണ്. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.
വെറും 500 രൂപ മാത്രം ആയിരുന്നു ഇദ്ദേഹത്തിന് തുടക്കകാലത്തെ ശമ്പളം. അങ്ങനെയാണ് ഇദ്ദേഹം ജീവിതം ആരംഭിച്ചത്. എന്നാൽ ഇന്ന് അദ്ധ്യാഡംബര ജീവിതം ആണ് ഇദ്ദേഹം നയിക്കുന്നത്. നാല് ബംഗ്ലാവുകൾ ആണ് ഇദ്ദേഹത്തിന് ഉള്ളത്. ഏകദേശം 3500 കോടിയുടെ ആസ്തി ഇദ്ദേഹത്തിന് ഉണ്ട് എന്നും 60 കോടി രൂപ ആണ് ഇദ്ദേഹത്തിൻറെ വാർഷിക വരുമാനം എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയിൽ ഇപ്പോൾ എത്ര സജീവം അല്ലെങ്കിലും എവിടെ നിന്നുമാണ് ഇദ്ദേഹത്തിൻറെ വരുമാനം വരുന്നത് എന്നറിയുമോ?
സിനിമയിൽ സജീവമല്ല എങ്കിൽ പോലും ഇദ്ദേഹം ധാരാളം കഥാപാത്രങ്ങളെ ഇപ്പോഴും അവതരിപ്പിക്കാറുണ്ട്. ഇതിൽ ഒന്നുമെല്ലാം ഇദ്ദേഹത്തിന് അത്യാവശ്യം നല്ല ഒരു വരുമാനം കിട്ടുന്നുണ്ട്. ഇതുകൂടാതെ നിരവധി പരസ്യ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുന്നുണ്ട്. സത്യത്തിൽ സിനിമയിൽ നിന്നും കിട്ടുന്നതിനേക്കാൾ കൂടുതൽ പരസ്യത്തിൽ നിന്നും കിട്ടും. ഒരു സിനിമയ്ക്ക് ഇദ്ദേഹം ഏകദേശം ആറ് കോടി രൂപയാണ് വാങ്ങുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുവാൻ ഇദ്ദേഹം ഏകദേശം 5 കോടി രൂപയാണ് ആവശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നിരവധി റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ ഇദ്ദേഹം പങ്കാളിയാണ്. ഇതുകൂടാതെ ജസ്റ്റ്ഡയൽ പോലെയുള്ള സ്റ്റാർട്ടപ്പുകളിൽ ഇദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. മുംബൈയിലാണ് ഇദ്ദേഹത്തിൻറെ നാലു ബംഗ്ലാവുകളും ഉള്ളത്. മുംബൈ ജൂഹു ബീച്ച് പ്രദേശത്തെ എന്ന ബംഗ്ലാവിൽ ആണ് ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. 100 കോടി രൂപയ്ക്ക് ആണ് ഈ ബംഗ്ലാവ് പണി കഴിപ്പിച്ചിട്ടുള്ളത്. ഇദ്ദേഹത്തിൻറെ രണ്ടാമത്തെ ബംഗ്ലാവ് ആണ് പ്രതീക്ഷ. 160 കോടി രൂപയായിരുന്നു ഇതിന്റെ നിർമ്മാണ ചെലവ്.
ഇന്ത്യയ്ക്ക് പുറത്തും ഇദ്ദേഹത്തിന് സ്വത്തുക്കൾ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിൻറെ വീട്ടിൽ ഒരു കാളയുടെ പെയിൻറിംഗ് ഉണ്ട്. സ്വീകരണം മുറിയിലാണ് ഇത് ഉള്ളത്. ഇതിനുമാത്രം ഏകദേശം നാല് കോടി രൂപയാണ് വില. മാത്രവുമല്ല ഇദ്ദേഹം ഉപയോഗിക്കുന്ന കാറുകൾ എല്ലാം അത്യാഡംബരം നിറഞ്ഞതാണ്.