ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാള സിനിമയിലെ ഏറ്റവും വലിയ താരം ആരാണ് എന്ന് ചോദ്യത്തിന് ഇദ്ദേഹത്തിന്റെ പേര് ആയിരുന്നു ഉത്തരം. എന്നാൽ ഇന്ന് ഇദ്ദേഹം പണ്ടത്തെപ്പോലെ അത്ര വലിയ താരമല്ല എങ്കിലും ഇദ്ദേഹം ഇപ്പോൾ ശക്തമായി തിരിച്ചുവരവിന് വേണ്ടി ഒരുങ്ങുകയാണ്. അതേ സമയം ഇന്നും മലയാള സിനിമയിലെ മൂന്നാമൻ ഇദ്ദേഹം തന്നെയാണ് എന്നാണ് ഇദ്ദേഹത്തിൻറെ ആരാധകർ പറയുന്നത്.
അതേ സമയം ഇന്ന് മലയാളികൾ എല്ലാവരെയും പോലെ ഇദ്ദേഹം ആറ്റുകാൽ പൊങ്കാല ആഘോഷിക്കുകയാണ്. സ്വന്തം വീട്ടിൽ ആണ് ഇദ്ദേഹം പൊങ്കാല ഇട്ടത്. കഴിഞ്ഞ അഞ്ചുവർഷമായി സ്വന്തം വീട്ടിൽ ആണ് ഇടുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. അങ്ങോട്ട് പോയി പൊങ്കാല ഇടാൻ ഒരുപാട് പ്രഷർ അനുഭവിക്കണം എന്നാണ് ഇദ്ദേഹം പറയുന്നത്.
അതേസമയത്ത് ഇപ്പോൾ ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ഇദ്ദേഹം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. തെങ്ങിൻ്റെ കായ് ഫലം കൂടാൻ വേണ്ടി പണ്ടുള്ളവർ മൈക്ക് കെട്ടി പാട്ട് ഉച്ചത്തിൽ വെക്കുമായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.
ഇതുകൂടാതെ ഒരു കാര്യം കൂടി ഇദ്ദേഹം ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. മരങ്ങൾക്ക് മനുഷ്യന്റെ കരസ്പർശം നൽകിയാൽ പിറ്റേദിവസം അതിൻറെ പച്ചപ്പ് വർദ്ധിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതു വെറും സൈക്കോളജി മാത്രമല്ല, സത്യമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. എന്തായാലും സുരേഷ് ഗോപി എങ്ങനെ ബിജെപിയിൽ എത്തിയെന്ന് ചോദ്യത്തിന് ഇപ്പോൾ ഉത്തരമായി എന്നാണ് മലയാളികൾ പറയുന്നത്.