മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആമിർഖാൻ. ഒരു ബോളിവുഡ് താരമാണ് ഇദ്ദേഹം എങ്കിലും മലയാളി താരങ്ങൾക്ക് പോലും ലഭിക്കാത്ത സ്വീകാര്യത ആണ് ഇദ്ദേഹത്തിന് ചിത്രങ്ങൾക്ക് കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു കാരണം ആമിർഖാൻ സിനിമകളെല്ലാം തന്നെ ഒരു മിനിമം ക്വാളിറ്റി പുലർത്തുന്നത് ആയിരിക്കും എന്നതുകൊണ്ടാണ്. ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലുടനീളം ഇദ്ദേഹത്തിന് ആരാധകർ ഉണ്ട്. അദ്ദേഹത്തിൻറെ സിനിമകളെല്ലാം തന്നെ കേരളത്തിലും വലിയ രീതിയിലാണ് തകർത്ത് ഓടിയത്.
ഇദ്ദേഹത്തെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് ശേഷം ഒരുപാട് അഭിനയപ്രാധാന്യമുള്ള സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിൽ ഇവർ അവതരിപ്പിച്ച കഥാപാത്രം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനുശേഷം നായാട്ട്, മാലിക് എന്നീ സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ആമിർഖാനും നിമിഷ സജയൻ തമ്മിൽ ഒരു ബന്ധം ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇപ്പോൾ ഇതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്നത്. ബന്ധം എന്നു പറയുമ്പോൾ ഇവർ തമ്മിൽ കുടുംബ റിലേഷൻഷിപ് ഉണ്ട് എന്നല്ല ഉദ്ദേശിച്ചത്. ഇവരുടെ അഭിനയ രീതിയിലാണ് ഒരു ബന്ധമുള്ളത്. രണ്ടുപേരും ഒരേ പോലെയാണ് പലപ്പോഴും അഭിനയിക്കുന്നത്.
ആമിർഖാൻ കഴിഞ്ഞ കുറെ സിനിമകളിലായി ഒരു എക്സ്പ്രഷൻ തന്നെയാണ് വിട്ടു കൊണ്ടിരിക്കുന്നത് എന്നാണ് അദ്ദേഹത്തിനെതിരെ അടുത്തുവന്ന് ഒരു ആരോപണം. ലാൽ സിംഗ് ചദ്ധ എന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിൽ ആമിർഖാൻ ഇട്ട അതെ എക്സ്പ്രഷൻ തന്നെയാണ് അതിനു മുൻപുള്ള സിനിമകളിലും ആമിർഖാൻ ഇട്ടത്. ഇതേ ആരോപണം തന്നെയാണ് നിമിഷ സജയൻ നേരിടുന്നത്. അവർ എല്ലാ സിനിമകളിലും ഒരേ എക്സ്പ്രഷൻ തന്നെയാണ് എന്നാണ് മലയാളികൾ ആരോപിക്കുന്നത്. നിമിഷ സജയൻ ഒട്ടും ചിരിക്കാറില്ല എന്നൊക്കെ ആണ് ചില മലയാളികൾ ആരോപിക്കുന്നത്. എന്നാൽ ഇവർക്കെതിരെ എന്തൊക്കെ ആരോപണങ്ങൾ വന്നാലും രാജ്യത്തെ ഏറ്റവും മികച്ച രണ്ട് നടീനടന്മാർ ആണ് ഇവർ എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.