തെലുങ്ക് നടൻ ആണെങ്കിലും മലയാളികൾക്കിടയിലും ധാരാളം ആരാധകരുള്ള നടനാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ആരാധകർ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. ഇദ്ദേഹത്തിൻറെ തെലുങ്ക് സിനിമകൾ എല്ലാം മലയാളികൾക്ക് വെറും കോമഡി പീസുകൾ ആണ്. ട്രോളുകളിലൂടെ ആണ് ഇദ്ദേഹം മലയാളികൾക്കിടയിൽ ചർച്ചാവിഷയമായി മാറുന്നത്. എന്നാൽ അവസാനം ട്രോളി ട്രോളി ഇദ്ദേഹത്തിനോട് ഒരു ചെറിയ ഇഷ്ടം തോന്നി തുടങ്ങിയിരിക്കുകയാണ് മലയാളികൾക്ക്. ഇദ്ദേഹത്തിൻറെ സിനിമകൾക്ക് ഇപ്പോൾ കേരളത്തിലും വലിയ സ്വീകാര്യത ആണ് ലഭിക്കാറുള്ളത്.
അതേസമയം സിനിമയിൽ ഒന്നും ഒരു ചെറിയ ബ്രേക്ക് എടുക്കുവാൻ ആണ് ഇദ്ദേഹം പദ്ധതിയിടുന്നത്. ഇദ്ദേഹം രാഷ്ട്രീയത്തിലും വളരെ സജീവമാണ്. തെലുഗു ദേശം പാർട്ടിയിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. ആന്ധ്രപ്രദേശിലെ ഹിന്ദുപൂറിലെ ടിഡിപി സ്ഥാനാർത്ഥിയായി ഇദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സിനിമയിൽ നിന്നും ഇദ്ദേഹം ഒരു ബ്രേക്ക് എടുത്തു കൊണ്ട് മുഴുവൻ സമയക്കാരൻ ആയിട്ടായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇദ്ദേഹം സിനിമയിലേക്ക് വീണ്ടും മടങ്ങി വന്നിരിക്കുകയാണ് എന്ന് വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു എങ്കിലും ഇത് സത്യമല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുക്കുവാൻ ആണ് ഇദ്ദേഹം ആലോചിക്കുന്നത്.
കഴിഞ്ഞദിവസം ആയിരുന്നു കാജൽ അഗർവാൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സത്യഭാമ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് ഉണ്ടായിരുന്നത്. കഴിഞ്ഞ 50 ദിവസങ്ങളായി ഇദ്ദേഹം ക്യാമറയെ ഫേസ് ചെയ്തിട്ടില്ല എന്നായിരുന്നു ഈ പരിപാടിയിൽ ഇദ്ദേഹം പറഞ്ഞത്. അതായത് ഇദ്ദേഹം ഇതുവരെ മുഴുവനായി സിനിമയിലേക്ക് മടങ്ങി വന്നിട്ടില്ല എന്നാണ് അർത്ഥം. ഇനി കുറച്ചു കാലത്തേക്ക് ഇദ്ദേഹം സിനിമയിൽ ഉണ്ടാവില്ല എന്നും അറിയാൻ സാധിക്കുന്നു.
ആന്ധ്രപ്രദേശിലെ ഇലക്ഷൻ റിസൾട്ട് എല്ലാം വന്നതിനുശേഷമായിരിക്കും ഇദ്ദേഹം സിനിമയിലേക്ക് തിരിച്ചു വരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ആന്ധ്ര പ്രദേശിൽ സമാന്തരമായി നടന്നിരുന്നു. നിലവിൽ വൈഎസ്ആർ കോൺഗ്രസ് ആണ് അവിടെ ഭരിക്കുന്നത്. ജഗൻ മോഹൻ റെഡ്ഡി ആണ് നിലവിലെ ആന്ധ്ര മുഖ്യമന്ത്രി. ഇദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള ഭരണവിരുദ്ധ വികാരം ഉണ്ട്. അതുകൊണ്ടുതന്നെ അടുത്തതായി ടിഡിപി സർക്കാർ രൂപീകൃതമാവും എന്നാണ് എല്ലാവരും പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ബാലയ്യക്ക് അടുത്ത മന്ത്രിസഭയിൽ ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. ചന്ദ്ര ബാബു നായിഡു ആയിരിക്കും മിക്കവാറും അടുത്ത മുഖ്യമന്ത്രി.