ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇദ്ദേഹത്തെ സംബന്ധിച്ച് ഇപ്പോൾ പുറത്തുവരുന്നത്. ഇദ്ദേഹത്തിൻറെ വീടിനു നേരെ വെടിവെപ്പ് ഉണ്ടായിരിക്കുകയാണ് എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ആണ് സംഭവം നടക്കുന്നത്.
ഒരാളാണ് കൃത്യം നടത്തിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. മോട്ടോർസൈക്കിളിൽ ആയിരുന്നു ഇയാൾ എത്തിയത്. മുംബൈയിലെ ബാന്ദ്രയിൽ ഉള്ള വീടിനു നേർക്ക് ആയിരുന്നു വെടിയുതിർത്തത്. പിന്നീട് ഇയാൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു പോവുകയായിരുന്നു. ഈ വിഷയത്തിൽ പോലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതേസമയം ഗുണ്ടായിട്ടുള്ള ലോറൻസ് ബിഷ്ണോയ് എന്ന വ്യക്തിയുടെ ഭീഷണി ഉണ്ടായിരുന്നു സൽമാൻഖാന്. ഇയാളുടെ 10 അംഗ ഹിറ്റ് ലിസ്റ്റിലെ പ്രധാന വ്യക്തികളിൽ ഒരാളായിരുന്നു സൽമാൻ ഖാൻ. എൻഐഎ ആണ് കഴിഞ്ഞവർഷം ഈ കാര്യം വെളിപ്പെടുത്തിയത്.
1998 വർഷത്തിൽ സൽമാൻ ഖാൻ ഒരു കേസിൽ അകപ്പെട്ടിരുന്നു. കൃഷ്ണമാനേ വേട്ടയാടിയെ കേസിൽ ആയിരുന്നു ഇത്. ഇതേ കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ആണ് ലോറൻസ്. ഇയാളുടെ ഗ്രൂപ്പിൽ ഉള്ള ചിലർ സൽമാൻറെ വീട് നിരീക്ഷിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. പിന്നീട് ഹരിയാന പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.