ബിഗ്ബോസിൽ ആദ്യമൊക്കെ ഗബ്രിയും റസ്മിനും ജാസ്മിനും ഒന്നിച്ചായിരുന്നു. എന്നാൽ ഗബ്രി ഇപ്പോൾ ഇവരിൽ നിന്നും അകലുകയാണ്. കഴിഞ്ഞ ദിവസംഒരു ഗെയിമിനെക്കുറിച്ച് ഗബ്രി സംസാരിച്ചതാണ് വഴിക്കിടാൻ കാരണമായത്. ജാസ്മിനൊപ്പമുള്ള ടീമിൽ ശ്രീതു ഉണ്ടായിരുന്നെങ്കിൽ അവരുടെ ടീമിന് കുറച്ച് കൂടി ഗുണം ചെയ്തേനെ എന്നായിരുന്ന ഗബ്രി പറഞ്ഞത്. ഇത് ജാസ്മിന് ഇഷ്ടമായില്ല.ഇതിനിടയിൽ ശ്രീതു വന്ന് എന്താണ് സംഭവം എന്ന് ചോദക്കുന്നു, ഇപ്പോഴത്തെ ഡെൻ ടീമാണ് ഗെയിമിൽ പങ്കെടുത്തത് എങ്കിൽ നിങ്ങൾ അഡ്വാന്റേജ് ഉണ്ടാകുമെന്നാണ് താൻ പറഞ്ഞതെന്ന് ഗബ്രി പറയുന്നു. എന്നാൽ അങ്ങനെയല്ല ഗബ്രി പറഞ്ഞതെന്ന് ശ്രീതു പറയുന്നു. നിന്നോടല്ല ശ്രീതുവിനോടാണ് താൻ പറയുന്നതെന്ന് ഗബ്രി പറയുന്നു. നിങ്ങളുടെ ടീമിന് ഗുണം ഉണ്ടാവുന്ന കാര്യമല്ലേ താൻ പറഞ്ഞതെന്നും ഒന്നത് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കെന്നും ഗബ്രി പറയുന്നു.
മറ്റൊന്ന് താൻ പറഞ്ഞിൽ തന്നെ ഉറച്ച് നിൽക്കുന്നുവെന്നും ശ്രീതു ഉണ്ടായിരുന്നുവെങ്കിൽ സ്പീഡിൽ കുറച്ച് കൂടി നിങ്ങൾക്ക്
അഡ്വാൻഡേജ് ഉണ്ടായേനെ എന്നും ഗബ്രി പറയുന്നു. ജാസ്മിന് അപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അവൾക്ക് ഓടാനുള്ള ത്രാണി ഉണ്ടായിരുന്നില്ല തലകറങ്ങി പട്ടി കിതയ്ക്കണ പെലയ കിതച്ചോണ്ടാണ് ഓടിയതെന്നും ഗബ്രി പറയുന്നു. ഇത് കോട്ട് ജാസ്മനിൻ ജോഷ്യം കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങിവപ്പോകുന്നു.