കഴിഞ്ഞ രണ്ടു മോദി മന്ത്രിസഭകളിലെയും ഏറ്റവും കരുത്തുറ്റ മന്ത്രിമാരിൽ ഒരാൾ ആണ് നിതിൻ ഗഡ്കരി. ഹൈവേ മന്ത്രാലയം ആയിരുന്നു ഇദ്ദേഹത്തിന് ലഭിച്ചിരുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്രയും വലിയ ഹൈവേ വികസനവും മറ്റ് ഇൻഫ്രാസ്ട്രക്ചർ വികസനവും ഇന്ത്യക്കാർ കണ്ടിട്ടില്ല എന്നാണ് എല്ലാവരും പറയുന്നത്. കേരളത്തിൽ മോദിയെക്കാളും ജനപ്രിയനായ നേതാക്കളിൽ ഒരാളാണ് നിതിൻ ഗ്ഡ്കരി. കഴിഞ്ഞ രണ്ട് തവണയും ഇദ്ദേഹം നാഗ്പൂരിൽ നിന്നുമാണ് ലോക്സഭയിലേക്ക് ജയിച്ചത്. ഇത്തവണയും ഇദ്ദേഹം നാഗ്പൂരിൽ നിന്നാണ് മത്സരിക്കുന്നത്.
മത്സരിക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം ഒരു റോഡ് ഷോ നടത്തിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഇതിൽ പങ്കെടുത്തത്. എന്നാൽ റോഡ് ഷോയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ രണ്ടു ഭാഗത്തുനിന്നുമായി വെള്ളം കളിക്കുന്നത് നമുക്ക് കാണാം. ഒരു പ്രത്യേക രീതിയിലുള്ള വാട്ടർ സ്പ്രിംഗ്ലർ ഉപയോഗിച്ചുകൊണ്ടാണ് വെള്ളം കളിക്കുന്നത്. എന്നാൽ എന്തിനാണ് ഇങ്ങനെ വെള്ളം തളിക്കുന്നത് എന്നറിയുമോ?
നമ്മുടെ നാട്ടിൽ ഇപ്പോൾ വലിയ രീതിയിലുള്ള ചൂടാണ് ഉള്ളത്. ഉത്തരേന്ത്യയിലും മറിച്ചല്ല സ്ഥിതി. നമ്മുടെ നാട്ടിൽ ഇതാദ്യമായിട്ടാണ് ഈ സമയത്ത് ഇത്രയും ചൂട് അനുഭവപ്പെടുന്നത് എങ്കിൽ ഉത്തരേന്ത്യയിൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ കൊടും ചൂടാണ്. ഈ ചൂടിൽ നിന്നും തൻറെ അണികളെ സംരക്ഷിക്കുവാനാണ് നിതിൻ ഗഡ്കരി ഇത്തരത്തിൽ വെള്ളം തളിക്കുന്നത്.
ഇദ്ദേഹത്തിനൊപ്പം എപ്പോഴും സഞ്ചരിക്കുന്ന അനുയായികൾ കനത്ത ചൂടിലാണ് എപ്പോഴും സഞ്ചരിക്കുന്നത്. ഇദ്ദേഹത്തിൻറെ തലയ്ക്ക് മുകളിൽ എപ്പോഴും ഒരു മറ എങ്കിലും ഉണ്ടാകും. എന്നാൽ ഇദ്ദേഹത്തിന്റെ സംരക്ഷണത്തിന് കൂടി ഇദ്ദേഹത്തിൻറെ കൂടെ നടക്കുന്ന അനുയായികൾക്ക് അങ്ങനെ ഒരു ഫെസിലിറ്റി ഇല്ല. അതുകൊണ്ടുതന്നെ അവരെ സംരക്ഷിക്കുവാനാണ് മന്ത്രി ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. നിരവധി ആളുകളാണ് കേന്ദ്രമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.