മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ടർ – ഡയറക്ടർ കോംബോ ആണ് മോഹൻലാൽ – പ്രിയദർശൻ എന്നത്. മലയാള സിനിമയിലെ നിരവധി ക്ലാസിക് സിനിമകൾ ഇരുവരും ചേർന്ന് സമ്മാനിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ എല്ലാം തന്നെ തീയേറ്ററിൽ വലിയ തരംഗം ആയിരുന്നു സൃഷ്ടിച്ചത്. തിയേറ്ററിൽ എന്നുമാത്രമല്ല ഇന്നും ടിവിയിൽ വന്നാൽ മലയാളികൾ മുടങ്ങാതെ കാണുന്ന സിനിമകളാണ് ഇവർ ചെയ്തു വച്ചിരിക്കുന്നത് എല്ലാം തന്നെ.
ഇരുവരും ചേർന്ന് ഒരുക്കിയ ചില സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ പരാജയപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു മിഥുനം. വളരെ മികച്ച ഒരു സിനിമയായിരുന്നു ഇത് എങ്കിലും അന്നത്തെ പ്രേക്ഷകരെ പ്രീതിപ്പെടുത്താൻ ഈ ചിത്രത്തിനു സാധിച്ചില്ല. ഇതുപോലെ പരാജയപ്പെട്ട മറ്റൊരു ചിത്രം ആയിരുന്നു വന്ദനം. ആദ്യം കോമഡി ട്രാക്കിൽ ആയിരുന്നു ചിത്രം പോയിരുന്നത് എങ്കിലും അവസാനത്തേക്ക് വളരെ സീരിയസ് ആയതാണ് ചിത്രം പരാജയപ്പെടാൻ കാരണം എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇതേ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മറ്റൊരു ചിത്രമാണ് മിന്നാരം. എപ്പോൾ ടിവിയിൽ വന്നാലും മലയാളികൾ മുടങ്ങാതെ കാണുന്ന സിനിമകളിൽ ഒന്നാണ് ഇത്. 28 വർഷങ്ങൾക്കു മുൻപാണിച്ചിത്രം റിലീസ് ചെയ്തത്. എന്നാൽ ഈ സിനിമ തിയേറ്ററിൽ അത്ര വലിയ വിജയം ആയിരുന്നില്ല. എന്ത് കാരണം കൊണ്ടാണ് ഈ സിനിമ പരാജയപ്പെട്ടത് എന്നറിയുമോ? ചിത്രത്തിന് ഒരു ആൻറി ക്ലൈമാക്സ് ആണ് ഉള്ളത്. അതായത് സിനിമയുടെ അവസാനം നായിക മരിക്കുന്നത് ആയിട്ടാണ് കാണിക്കുന്നത്. ഈ കാരണം കൊണ്ടാണ് ചിത്രം ആയി മാറിയത് എന്നാണ് പറയപ്പെടുന്നത്.
എന്തായാലും എപ്പോൾ ടിവിയിൽ വന്നാലും മലയാളികൾ മുടങ്ങാതെ കാണുന്ന സിനിമകളിൽ ഒന്നാണ് ഇത്. ഇതിലെ ഡയലോഗുകൾ എല്ലാം മലയാളികൾക്കിടയിൽ ഇന്നും ഹിറ്റാണ്. നിരവധി ട്രോളുകളിൽ മീം ആയിട്ടും ഈ സിനിമയിലെ രംഗങ്ങൾ ഉപയോഗിക്കാറുണ്ട്. വളരെ മികച്ച ഗാനങ്ങളും ഈ സിനിമയിൽ ഉണ്ട്. ഇതെല്ലാം മലയാളികൾ മുടങ്ങാതെ ഇന്നും മുടങ്ങാതെ ആസ്വദിക്കുന്ന പാട്ടുകൾ ആണ്.