അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള കോഴിക്കോട് നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉദ്ഘാടന വേദിയിൽ നമ്മൾ ഇന്ന് കണ്ടത് ഒരു പ്രതിഷേധം ആയിരുന്നു. യുവ സംവിധായിക കുഞ്ഞിലാ മാസില മണി ആയിരുന്നു പ്രതിഷേധവുമായി എത്തിയത്. ഇവരെ പോലീസ് പിന്നീട് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ഉദ്ഘാടന വേദിയിലാണ് ഇവർ പ്രതിഷേധമുയർത്തിയത്. പ്രതിഷേധ മുദ്രാവാക്യം ഉയർത്തിയ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്തിനാണ് ഇവർ പ്രതിഷേധ മുദ്രാവാക്യം ഉയർത്തിയത് എന്നറിയുമോ? ഇവരുടെ സിനിമ മേളയിൽ നിന്നും ബോധപൂർവ്വം ഒഴിവാക്കി എന്ന പരാതി ഇവർ നൽകിയിരുന്നു. ഇതിൻറെ ഭാഗമായിട്ടാണ് ഇവർ പ്രതിഷേധിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം രാഷ്ട്രീയപരമായിട്ടും ഇവരുടെ പ്രതിഷേധം ഏറെ ശ്രദ്ധിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇവർ മുദ്രാവാക്യം മുഴക്കി. അതേസമയം കെ കെ രമയെ പിന്തുണച്ചും ഇവർ മുദ്രാവാക്യം മുഴക്കി. ഇവരുടെ പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നാണ് ഇപ്പോൾ മലയാളികൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വനിതാ പോലീസുകാർ എത്തിയായിരുന്നു ഇവരെ വേദിയിൽ നിന്നും നീക്കിയത്. വേദിയിൽ നിന്നും ഇവർ പോകുവാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് ഇവരെ അവിടെ നിന്നും പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ടുപോവുകയായിരുന്നു.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് എംഎൽഎ എം എം മണി സ്ത്രീവിരുദ്ധമായ പ്രസ്താവന നടത്തിയത്. കെ കെ രമ എന്ന രക്തസാക്ഷിയുടെ ഭാര്യക്കെതിരെ ആയിരുന്നു ഇദ്ദേഹം വളരെ മോശമായ ഭാഷയിൽ അധിക്ഷേപം നടത്തിയത്. ഒരു എംഎൽഎ കൂടിയാണ് കെ കെ രമ. വലിയ രീതിയിലുള്ള പ്രതിഷേധമാണ് മണിക്കെതിരെ ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. എങ്കിലും അവാർഡുകൾ കിട്ടില്ല എന്ന ഭയം കാരണം സാംസ്കാരിക കേരളം ഇപ്പോഴും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതിനിടയിലാണ് ഇപ്പോൾ ഇങ്ങനെ ഒരു സംഭവം കൂടി നടക്കുന്നത്.