നമ്മളിൽ ഭൂരിപക്ഷം ആളുകളും എടുത്ത വാക്സിൻ ആയിരുന്നു കോവിഷീൽഡ്. ആസ്ട്രാസെനക എന്ന കമ്പനി ആണ് ഈ വാക്സിൻ നിർമ്മിച്ചത്. ഇവർ ഇപ്പോൾ കോടതിയിൽ ഒരു കാര്യം സമ്മതിച്ചിരിക്കുകയാണ്. ഇവരുടെ വാക്സിന് ഒരു റെയർ സൈഡ് എഫക്ട് ഉണ്ടായേക്കാം. ടി ടി എസ് എന്നാണ് ഈ സൈഡ് എഫക്റ്റിന്റെ പേര്. കഴിഞ്ഞവർഷം ഇവർക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഒരു കേസിൽ ആണ് ഇവർ ഈ റെസ്പോൺസ് നടത്തിയിരിക്കുന്നത്.
ഒരു ബ്രിട്ടീഷ് വ്യക്തിയാണ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നത്. 2021 വർഷത്തിൽ ആയിരുന്നു ഇദ്ദേഹം കോവിഷീൽഡ് വാക്സിൻ എടുത്തത്. തുടർന്ന് ഇയാൾക്ക് ഒരു പെർമനന്റ് ബ്രെയിൻ ഇഞ്ചുറി സംഭവിക്കുകയായിരുന്നു. അങ്ങനെ ഇയാൾക്ക് ജോലിക്ക് പോകാൻ സാധിക്കാതെയായി. ഈ സംഭവം ഇപ്പോൾ ലോകത്തുടനീളം വലിയ രീതിയിൽ വാർത്തയായി മാറിയിരിക്കുകയാണ്. ഈ വാക്സിന് എന്തെങ്കിലും പ്രശ്നമുണ്ടോ? വാക്സിൻ എടുത്തവർക്ക് എന്തെങ്കിലും മോശം കാര്യങ്ങൾ സംഭവിക്കുമോ എന്ന ചർച്ചയിലാണ് ഇപ്പോൾ ലോകം മുഴുവൻ.
വളരെ റെയർ ആയിട്ടുള്ള ഒരു കണ്ടീഷൻ ആണ് ടിടിഎസ്. ബ്ലഡ് കട്ടപിടിക്കുന്നത് ആണ് ഇതിൽ സംഭവിക്കുന്നത്, അതുപോലെ തന്നെ ബ്ലഡിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതും. ഇതാണ് ഈ വാക്സിന്റെ സൈഡ് എഫക്ട്. എന്നാൽ ഇത് മുൻപ് തന്നെ അറിയാവുന്ന ഒരു കാര്യമാണ്. ഇവരുടെ പാക്കേജിൽ തന്നെ ഇവർ ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്തെന്നാൽ, ആദ്യമായിട്ടാണ് ഇത് അവർ പരസ്യമായി ഒരു കോടതിയിൽ സമ്മതിക്കുന്നത് എന്നത് മാത്രമാണ്.
ഈ വിഷയത്തിൽ നിരവധി ഇന്ത്യൻ ഡോക്ടർമാർ പറയുന്നത് ഈ കണ്ടീഷൻ വാക്സിൻ എടുത്തതിനുശേഷം ഉള്ള ആദ്യത്തെ മാസത്തിൽ മാത്രമേ റിപ്പോർട്ട് ചെയ്യുകയുള്ളൂ എന്നതാണ്, അതും ഫസ്റ്റ് ഡോസ് എടുത്തതിനുശേഷം ഉള്ള ആദ്യത്തെ മാസത്തിൽ മാത്രം. നമ്മളിൽ മജോറിറ്റി ആളുകളും ഈ വാക്സിൻ വർഷങ്ങൾക്കു മുൻപാണ് എടുത്തത്. മാത്രവുമല്ല ഈ കണ്ടീഷൻ വരുവാനുള്ള ഒരു സിവിയർ റിസ്ക് ഉള്ളത്, നേരത്തെ തന്നെ കോവിഡ് ഇൻഫെക്ഷൻ ഉള്ളവർക്കും വാക്സിൻ അല്ലാത്ത മറ്റു കാരണങ്ങളാൽ രോഗാവസ്ഥയിൽ കഴിയുന്നവർക്കും ആണ്.