മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. തമിഴ് സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സ്വഭാവനടന്മാരിൽ ഒരാൾ ആണ് വിജയ് സേതുപതി. വിക്രം എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.
ഇപ്പോൾ പുഷ്പ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അല്ലു അർജുനാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ഫഹദ് ഫാസിൽ ആണ് സിനിമയിലെ മറ്റൊരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുഷ്പ ഒന്നാം ഭാഗത്തിൽ ഒരുപാട് വില്ലന്മാർ ഉണ്ടായിരുന്നു. സിനിമയുടെ അവസാനം മാത്രം രംഗപ്രവേശം ചെയ്യുന്ന വില്ലൻ കഥാപാത്രത്തെ ആണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചത്.
ബ്രഹ്മാണ്ട വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു പുഷ്പ. ചിത്രം മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ആണ് റിലീസ് ചെയ്തത്. ഹിന്ദി ഭാഷയിൽ നിന്നുമാണ് ചിത്രം ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. നല്ല രീതിയിൽ ഡബ്ബിങ് പോലും നടത്താതെ ആണ് ഹിന്ദി വേർഷൻ റിലീസ് ചെയ്തത്. വലിയ രീതിയിലുള്ള പ്രമോഷനും നടത്തിയിരുന്നില്ല. എന്നിട്ടും സിനിമയുടെ ഹിന്ദി പതിപ്പ് ഗംഭീര വിജയം ആണ് സ്വന്തമാക്കിയത്.
അതേസമയം വിജയ് സേതുപതി രണ്ടാം ഭാഗത്തിൽ എത്തുന്നു എന്ന വാർത്തകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രാജശേഖർ ആണ് ഈ വിഷയം ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. തമിഴ് സിനിമയിലെ പ്രമുഖ ട്രാക്കർമാരിൽ ഒരാളാണ് ഇദ്ദേഹം. വിജയ് സേതുപതി കൂടെ ഉണ്ടെങ്കിൽ സംഭവം ഒന്നുകൂടി കളർ ആവും എന്നാണ് പ്രേക്ഷകർ എല്ലാം തന്നെ പറയുന്നത്. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതിനുശേഷം ആയിരിക്കും സിനിമ ഔദ്യോഗികമായി റിലീസ് ചെയ്യുന്നത്.