ഈ വർഷം തിയേറ്ററുകളിൽ മികച്ച വിജയം നേടിയ സിനിമകളിൽ ഒന്നാണ് ജനഗണമന. ഡിജോ ജോസ് ആൻറണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ മികച്ച കൊമേർഷ്യൽ വിജയം മാത്രമല്ല മികച്ച നിരൂപക പ്രശംസയും നേടി. ഏകദേശം 50 കോടി രൂപയാണ് ചിത്രം കളക്ഷൻ മാത്രമായി നേടിയത്.
ഈ സിനിമയുടെ രണ്ടാം ഭാഗം വരും എന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ സിനിമയുടെ റിലീസിന് മുൻപ് തന്നെ ഉണ്ടായിരുന്നു. രണ്ടാം ഭാഗത്തിന്റെ ചില രംഗങ്ങൾ ഷൂട്ട് ചെയ്തു കഴിഞ്ഞു എന്നും പറഞ്ഞിരുന്നു. ഇങ്ങനെ ഷൂട്ട് ചെയ്ത ചില സീനുകൾ ആണ് സിനിമയുടെ പ്രചാരണത്തിന് വേണ്ടി ഇവർ ഉപയോഗിച്ചത്. എന്നാൽ തങ്ങളുടെ സിനിമയിൽ തങ്ങൾക്ക് അത്രയും കോൺഫിഡൻസ് ഉണ്ട് എന്നും അതുകൊണ്ടാണ് ഇത്രയും നേരത്തെ രണ്ടാം ഭാഗം ഷൂട്ട് ചെയ്തത് എന്നും വരുത്തി തീർത്ത സിനിമയുടെ പ്രമോഷൻ നല്ല രീതിയിൽ നടത്തുവാൻ ആണ് ഇവർ ഇങ്ങനെ ചെയ്തത് എന്ന് ഒരു വിമർശനം ഉണ്ടായിരുന്നു.
ഇപ്പോൾ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ ആണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയ്ക്ക് ഒരു തുടർച്ച ഉണ്ടായിരിക്കില്ല എന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. തുടർച്ച ഉണ്ടായിരിക്കില്ല എന്ന് പറയുമ്പോൾ രണ്ടാം ഭാഗം വരില്ല എന്ന് അർത്ഥമില്ല. മറിച്ച് സിനിമയുടെ പ്രീക്വില്‍ ആയിരിക്കും ഉണ്ടാവുക. പ്രീക്വല്‍ എന്നു പറഞ്ഞാൽ എന്താണ് എന്ന് നിങ്ങൾക്ക് അറിയുമോ?
ഒരു സിനിമയുടെ തുടർച്ച പറയുന്ന സിനിമകളെ ആണ് സീക്വല്‍ എന്നു പറയുന്നത്. അതേസമയം ഒരു സിനിമയുടെ കഥയ്ക്ക് മുൻപ് നടന്ന കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത് എങ്കിൽ അതിന് പ്രീക്വൽ എന്നാണ് പറയുക. അത്തരത്തിൽ ജനഗണമന എന്ന സിനിമയുടെ മുൻപ് നടന്ന കഥ ആണ് ഇനി വരാൻ പോകുന്നത്. ഉടനെ തന്നെ സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.