മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ബെന്യാമിൻ. ആടുജീവിതം എന്ന നോവലിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇതിലൂടെ മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായി ഇദ്ദേഹം മാറിക്കഴിഞ്ഞു. ആടുജീവിതത്തിനു ശേഷവും ധാരാളം മികച്ച കൃതികൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്.
ഇപ്പോൾ ഇദ്ദേഹത്തിന്റെ ഒരു പ്രസ്താവന ആണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. മഹാരാജാസ് കോളേജിൻറെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിവാദത്തിൽ നിലവിൽ കുറ്റാരോപിത ആണ് കെ വിദ്യ. എസ്എഫ്ഐ നേതാവ് കൂടിയായിരുന്നു ഇവർ. നിരവധി ആളുകൾ ആണ് ഈ വിഷയത്തിൽ ഇവരെ നിർത്തിയില്ലാതെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തുന്നത്. ഇവർക്കെതിരെ തെളിവുകൾ ശക്തമായതുകൊണ്ട് ഇടതു നേതാക്കൾ പോലും ഗത്യന്തരമില്ലാതെ ഇവരെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
ഇപ്പോൾ അവരുടെ കൂട്ടത്തിലേക്ക് പോവുകയാണ് ബെന്ന്യാമിനും. വിദ്യ മഹാരാജാസിനും സാഹിത്യ ലോകത്തിനും വിദ്യാർത്ഥി സമൂഹത്തിനും അപമാനമാണ് എന്നാണ് അദ്ദേഹം പറയുന്നത്. വിദ്യമാർ ഇനിയും ആവർത്തിക്കാതെ ഇരിക്കണമെങ്കിൽ കർശനമായ അന്വേഷണവും നടപടിയും ഉണ്ടാവണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം ഈ പ്രതികരണം നടത്തിയിരിക്കുന്നത്.
ഇദ്ദേഹത്തിൻറെ പ്രസ്താവന ഇപ്പോൾ വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ശക്തമായ ഇടതുപക്ഷ നിലപാടുകൾ മാത്രം എടുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. കമ്മികൾ എന്ത് കുറ്റം ചെയ്താലും അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി ന്യായീകരിക്കുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം എന്നും ഇപ്പോൾ എന്തുപറ്റി എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്.