ആക്രി സാധനങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്ന വീട്ടിൽ ആണ് പെരുമാൾ സ്വാമിയും ഭാര്യയും രണ്ടു മക്കളും താമസിക്കുന്നത്. രാമലക്ഷ്മിയും രാജലക്ഷ്മിയും ഇരട്ട കുട്ടികൾ ആണ്. ഒരുപാട് പരിമിതികൾ നിറഞ്ഞ വീട്ടിൽ ആണ് ഇവർ ജനിച്ചതും വളരുന്നതും എല്ലാം തന്നെ. ഇപ്പോൾ പ്ലസ് ടു പരീക്ഷയിൽ മിന്നുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇവർ. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിക്കൊണ്ടാണ് ഇവർ ഈ വിജയം സ്വന്തമാക്കിയിട്ടുള്ളത്.
അച്ഛന്റെ ആടയിൽ സ്ഥിരമായി സഹായത്തിൽ നിൽക്കുന്നത് ഈ പെൺകുട്ടികൾ തന്നെയാണ്. അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ എല്ലാം അറിഞ്ഞു കൊണ്ടാണ് ഈ പെൺകുട്ടികൾ വളർന്നത്. ഗ്രേസ് മാർക്ക് ഒന്നും തന്നെ ഇല്ലാതെയാണ് ഇവർ ഇത്രയും വലിയ വിജയം സ്വന്തമാക്കിയത്. തെങ്കാശിയിലെ ശങ്കരൻകോവിലിൽ നിന്നുമാണ് ഇവർ പുതിയൊരു ജീവിതം തേടി കേരളത്തിലേക്ക് എത്തുന്നത്.
“എന്നുടെ മക്കൾ. അവർ അവളും നല്ല പഠിക്കും സാർ. നിനക്ക് ഇനിയും കഷ്ടപ്പെടണം. അവരെ നന്നായി പഠിക്ക വെക്കണം” – ഈറൻ കണ്ണുകളോടെ ആയിരുന്നു പെരുമാൾ സ്വാമി ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞത്. 25 വർഷങ്ങൾക്കു മുൻപായിരുന്നു ഇദ്ദേഹം കേരളത്തിലേക്ക് വരുന്നത്. വീട്ടുജോലികൾ ചെയ്തുകൊണ്ടായിരുന്നു ജീവിച്ചത്. ഒരുപാട് കൂലിപ്പണി ചെയ്തു പിന്നീട് ആക്രി പെറുക്കുന്നതിലേക്ക് എത്തി.
അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ നന്നായി അറിയുന്നതുകൊണ്ട് തന്നെ പഠിക്കുന്ന സമയത്ത് പോലും ആക്രിക്കടയിൽ സഹായത്തിന് വരുമായിരുന്നു രണ്ടു പെൺകുട്ടികളും. പോയിരുന്ന് പഠിക്കാൻ പറഞ്ഞാലും കേൾക്കുകയില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്. അവർക്ക് നല്ല ലക്ഷ്യബോധം ഉള്ളതുകൊണ്ട് തന്നെ പഠിക്കൂ പഠിക്കൂ എന്നു പറഞ്ഞ് അവരുടെ പിന്നാലെ നടക്കേണ്ടി വന്നിട്ടില്ല.