മലയാള സിനിമയുടെ ചരിത്രത്തിൻറെ ഭാഗമായി മാറിയ സിനിമകളിൽ ഒന്നാണ് പുലിമുരുകൻ. ആദ്യമായി മലയാളത്തിൽ നിന്നും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം. 150 കോടി രൂപയാണ് സിനിമയുടെ ആകെ കളക്ഷൻ. ഈ സിനിമയിലെ ലാലേട്ടന്റെ ലുക്ക് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ട്രെൻഡ് ആയി മാറുകയും ചെയ്തിരുന്നു. അത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഒന്നായിരുന്നു ഇദ്ദേഹം സിനിമയിൽ കഴുത്തിൽ അണിഞ്ഞ മാല.
പുലിമുരുകൻ സിനിമയിൽ അദ്ദേഹം കഴുത്തിൽ അണിഞ്ഞ മാല ഇദ്ദേഹം തന്നെ പിന്നീട് ലേലത്തിന് വെക്കുകയായിരുന്നു. അത് പിന്നീട് ഒരു ലക്ഷത്തിൽ അധികം രൂപയ്ക്കാണ് വിറ്റുപോയത്. ഇത് വാങ്ങിയിരിക്കുന്നത് മറ്റാരുമല്ല സാക്ഷാൽ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തന്നെ. നിരവധി ആളുകളാണ് ഇപ്പോൾ റോബിൻ ഡോക്ടറുടെ അൽഭുതാവഹമായ നേട്ടത്തിൽ അസൂയപ്പെട്ടു കൊണ്ട് രംഗത്തെത്തുന്നത്.
ഈ മാലയുമായി നിൽക്കുന്ന ചിത്രം റോബിൻ ഡോക്ടർ തന്നെ പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുകയും ചെയ്തു. നിരവധി ആളുകൾ ആണ് ഈ ചിത്രത്തിന് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തുവന്നത്. പക്ഷേ ഇപ്പോഴും ഒരു കാര്യത്തിൽ ചെറിയ ആശയക്കുഴ കുഴപ്പമുണ്ട്. റോബിൻ ഈ മാലയിലേക്ക് നോക്കിനിൽക്കുന്ന ചിത്രം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇദ്ദേഹം തന്നെയാണോ ഈ മാല യഥാർത്ഥത്തിൽ വാങ്ങിയത് എന്ന കാര്യത്തിൽ വലിയ ഉറപ്പില്ല.
നിരവധി ആളുകൾ ഈ കാര്യം കമന്റ് ബോക്സിൽ ചോദിക്കുന്നുണ്ട് എങ്കിലും ഇദ്ദേഹം വ്യക്തമായ ഒരു മറുപടി നൽകിയിട്ടില്ല. പുലിമുരുകനിൽ മോഹൻലാൽ ഉപയോഗിച്ച മാല ലേലത്തിൽ വിറ്റുപോയി എന്ന് പറയുന്ന വാർത്ത വീഡിയോ പങ്കുവെച്ചുകൊണ്ട് ആണ് റോബിൻ രാധാകൃഷ്ണൻ പിന്നീട് ഈ മാലയുമായി നിൽക്കുന്ന വീഡിയോ കാണിക്കുന്നത്. എന്തൊക്കെയായാലും ലാലേട്ടൻ ഉപയോഗിച്ച മാല ഡോക്ടർ റോബിൻ രാധാകൃഷ്ണൻ വീണ്ടും ഉപയോഗിക്കുന്നത് കാണുന്നതിന്റെ ത്രില്ലിൽ ആണ് ഇപ്പോൾ മലയാളികൾ.