ഇന്ന് റിലീസ് ചെയ്ത ചിത്രമാണ് വലിമൈ. അജിത് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമ കളിക്കുന്ന തിയേറ്ററിനു പുറത്ത് ഒരാൾ പെട്രോൾ ബോംബെറിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം നടന്നത്. നവീൻ കുമാർ എന്ന അജിത്ത് ആരാധകന് പരിക്കേറ്റു. എന്നാൽ ഗുരുതരമായ പരിക്ക് അല്ല ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്.
അതിരാവിലെ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പോസ്റ്റർ ഒട്ടിക്കുന്ന തിരക്കിലായിരുന്നു നവീൻ അടക്കമുള്ള തല ആരാധകർ. അപ്പോഴാണ് ബൈക്കിൽ രണ്ടുപേർ എത്തിയത്. എന്നിട്ട് ഇവർക്ക് നേരെ പെട്രോൾ ബോംബ് ചെയ്യുക ആയിരുന്നു. നവീൻ കുമാറിന് മാത്രമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബാനറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അജിത് ആരാധകർ തമ്മിലുള്ള വൈരാഗ്യം തന്നെയാണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ വിഷയത്തിലിപ്പോൾ പോലീസ് അന്വേഷണം തുടർന്നു വരികയാണ്.
ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട നടനാണ് അജിത്ത്. ഫാൻസുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ല എന്ന് അജിത്ത് നേരത്തെതന്നെ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഫാൻസ് കാണിച്ചുകൂട്ടുന്ന കോമാളിത്തരങ്ങൾക്ക് ഒന്നും തന്നെ അജിത്ത് ഉത്തരം പറയേണ്ട ആവശ്യമില്ല. ഫാൻസുകാരുടെ സ്വഭാവം നേരത്തെ മനസ്സിലാക്കി കൊണ്ട് തന്നെ ആണ് അജിത്ത് ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടത്. ഔദ്യോഗികമായി ഫാൻസ് അസോസിയേഷൻ ഇല്ല എങ്കിലും അജിത് ആരാധകർ ഇപ്പോഴും തമിഴ്നാട്ടിൽ സജീവമാണ്. ഓരോ അജിത്ത് സിനിമയും ഇവർ വലിയ ആഘോഷമാക്കി മാറ്റുക പതിവാണ്.
അതേസമയം മോശം റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫൈറ്റ് സിനിമ അല്ലാതെ മികച്ചതായി ഒന്നും തന്നെ സിനിമയിൽ ഇല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം രണ്ടാം ഭാഗത്തിൽ വരുന്ന ഫാമിലി ഇമോഷണൽ ഡ്രാമ എല്ലാം വളരെ മോശം ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തമിഴിലെ മികച്ച സംവിധായകരിൽ ഒരാൾ ആയിരുന്നു എച്ച് വിനോദ്. എന്നാൽ സിരുത്തൈ ശിവ ലെവൽ സിനിമ ആണ് വിനോദ് ഇപ്പോൾ എടുത്തു വച്ചിരിക്കുന്നത് എന്നാണ് ആരാധകർ പോലും പറയുന്നത്.