മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. സൂപ്പർതാരം മോഹൻലാലിൻറെ മകനാണ് ഇദ്ദേഹം. മോഹൻലാലിന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിൽ എത്തിയത്. എന്നാൽ ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയെടുത്ത താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. മലയാളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള യുവതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം.
അടുത്തിടെ ഹൃദയം എന്ന സിനിമയിൽ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസൻ ആയിരുന്നു ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ചിത്രത്തിൽ രണ്ടു നായികമാർ ആയിരുന്നു ഉണ്ടായിരുന്നത്. ദർശന രാജേന്ദ്രൻ ആയിരുന്നു സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം കല്യാണി പ്രിയദർശൻ ആയിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം വളരെ വലിയ ഒരു വിജയം ആയിരുന്നു എന്ന് മാത്രമല്ല 50 കോടിയോളം രൂപ ആണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്.
അതേസമയം പ്രണവ് മോഹൻലാൽ നായകനാകുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവിയർ ആയിരിക്കും എന്ന തരത്തിൽ ഒരു വാർത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. അന്ന ബെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകൻ ആണ് ഇദ്ദേഹം. ഈ വാർത്ത വലിയ ആവേശത്തോടെ ആയിരുന്നു പ്രണവ് മോഹൻലാൽ ആരാധകർ എല്ലാം തന്നെ ഏറ്റെടുത്തത്. ഇതുപോലെ കഴിവുള്ള യുവ സംവിധായകർക്ക് ഡേറ്റ് കൊടുക്കുന്നത് വളരെ നല്ല കാര്യമാണ് എന്നും മോഹൻലാലും ഇതേ പാത പിന്തുടരണം എന്നും ഒക്കെ ആയിരുന്നു പ്രേക്ഷകർ പറഞ്ഞത്. അതേസമയം ഇപ്പോൾ ഈ വാർത്ത തെറ്റാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് സംവിധായകൻ തന്നെ.
പ്രണവിനെ നായകനാക്കി ഭാവിയിൽ ഒരു സിനിമ എടുക്കാൻ ആഗ്രഹമുണ്ട് എന്നും എന്നാൽ തൻറെ അടുത്ത പ്രൊജക്റ്റ് അദ്ദേഹത്തിന് ഒപ്പം അല്ല എന്നുമാണ് മാത്തുക്കുട്ടി സേവിയർ പറയുന്നത്. പുതിയ സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടന്നു വരികയാണ്. ഉടൻതന്നെ സിനിമയുടെ വിവരങ്ങൾ പങ്കുവെക്കും എന്നാണ് സംവിധായകൻ പറയുന്നത്. എന്തായാലും ഈ വാർത്ത വളരെ നിരാശയോടെയാണ് സിനിമ പ്രേമികൾ എല്ലാം തന്നെ കേട്ടത്. മാത്തുക്കുട്ടി സേവിയർ അല്ലെങ്കിൽ പിന്നെ ആരായിരിക്കും പ്രണവ് മോഹൻലാൽ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ ഒരുക്കുന്നത് എന്ന ആകാംഷയിലാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും തന്നെ.