സിനിമ സീരിയൽ താരങ്ങളുടെ വിവാഹ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണ് എന്ന് അറിയുമോ? സിനിമാ സീരിയൽ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്. ഇതിനെല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വലിയ രീതിയിലുള്ള പ്രാധാന്യം നൽകാറുമുണ്ട്.
ഇപ്പോൾ ഒരു നടി അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ്. അപ്പോൾ നിങ്ങൾ കരുതും ഈ നടിയുടെ വിവാഹം നടക്കാൻ പോവുകയാണ് എന്ന്. കാരണം പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം എന്നു പറയുന്നത് വിവാഹവും പ്രസവവും ആണല്ലോ. എന്നാൽ ആ വിശേഷം അല്ല ഈ വിശേഷം. മറ്റൊരു വിശേഷം ആണ് താരം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതെന്താണ് എന്ന് അറിയുമോ? അതറിഞ്ഞ് മലയാളികൾ എല്ലാം ഇവരെ അഭിനന്ദിക്കുകയാണ്.
സ്വന്തമായി ഒരു പുതിയ വീട്ടിലേക്ക് മാറി താമസിച്ചിരിക്കുകയാണ് ഇവർ. ബീച്ച് ഭാഗത്ത് ആണ് ഇവർ വീട് എടുത്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ബാൽക്കണിയിൽ നിന്നും നോക്കിയാൽ കടൽ കാണുന്ന തരത്തിലാണ് ഇവരുടെ വീട്. ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറുകയാണ് എന്നാണ് കാമുകന് ഒപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം അറിയിച്ചിരിക്കുന്നത്.
പ്രിയ ഭവാനി ശങ്കർ ആണ് ചിത്രങ്ങളിൽ ഉള്ളത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഒരു തമിഴ് നടി ആണ് എങ്കിലും ഇവർക്ക് കേരളത്തിലും ധാരാളം ആരാധകർ ആണ് ഉള്ളത്. രാജ് വേൽ എന്നാണ് ഇവരുടെ കാമുകൻറെ പേരു. ഇവർ ഒന്നിച്ചാണ് പുതിയ വീട്ടിലേക്ക് മാറിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. നിരവധി ആളുകളാണ് ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.