മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപ്സര രത്നാകരൻ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാകണമെന്നില്ല. എങ്കിലും സാന്ത്വനം എന്ന പരമ്പരയിൽ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് അപ്സര എന്ന് പറഞ്ഞാൽ ഇവരെ പെട്ടെന്ന് മനസ്സിലാവും. കാരണം അത്രത്തോളം പ്രിയപ്പെട്ടത് ആണ് മലയാളികൾക്ക് ഈ പരമ്പരയും അതിലെ കഥാപാത്രങ്ങളും എല്ലാം തന്നെ.
കഴിഞ്ഞവർഷം ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന ആൽബി ഫ്രാൻസിസ് എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ഇപ്പോൾ ഇവരുടെ വിവാഹത്തിൻറെ ഒന്നാം വാർഷികം ആണ് വരാൻ പോകുന്നത്. ഇപ്പോൾ ഇവരുടെ യൂട്യൂബ് ചാനൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ ജീവിതവിശേഷങ്ങളും ദാമ്പത്യവിശേഷങ്ങളും പങ്കുവെച്ചുകൊണ്ടാണ് ഇവർ ഇപ്പോൾ എത്തിയിരിക്കുന്നത്.
പരസ്പരം പങ്കുവെക്കാത്ത രഹസ്യങ്ങൾ ഉണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് ഇവർ നൽകുന്ന ഉത്തരം ഇങ്ങനെയാണ് – അങ്ങനെ പറയാത്ത രഹസ്യങ്ങൾ എല്ലാം ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം കല്യാണത്തിനു മുൻപ് നടന്നതാണ്. അതിനുശേഷം അങ്ങനെ രഹസ്യങ്ങൾ ഒന്നും പങ്കുവെക്കാതിരുന്നിട്ടില്ല. ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് അപ്സര നൽകുന്ന ഉത്തരം ഇങ്ങനെയാണ് – അതെന്ത് ആപ്പ് ആണ്? ഡയറ്റ് ചെയ്യാനുള്ള ആപ്പ് ആണോ? പിന്നീട് പ്രണയിക്കുവാനുള്ള ആപ്പ് ആണ് അത് എന്ന് പറഞ്ഞപ്പോൾ പ്രണയിക്കാൻ ഒക്കെ ഇപ്പോൾ ആപ്പും ഉണ്ടോ എന്ന നിഷ്കളങ്കമായ ചോദ്യം ആയിരുന്നു അപ്സര തിരിച്ചു ചോദിച്ചത്. ജീവിതത്തിൽ ഒരിക്കൽപോലും ആ ആപ്പ് ഉപയോഗിച്ചിട്ടില്ല എന്നും അപ്സര കൂട്ടിച്ചേർത്തു.
തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് രണ്ടുപേരുടെയും മറുപടി ഇല്ല എന്നായിരുന്നു. ഇങ്ങോട്ട് തേക്കുന്നതിന് മുൻപ് അങ്ങോട്ട് തേച്ചു എന്നായിരുന്നു ആൽബി പറഞ്ഞത്. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ അതൊക്കെ പല കാരണങ്ങൾ കൊണ്ട് പൊട്ടിപ്പോയി എന്നുമായിരുന്നു അപ്സര പറഞ്ഞത്. പ്രണയലേഖനം എഴുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നായിരുന്നു അപ്സരയുടെ ഉത്തരം. എന്നാൽ ആൽബിക്ക് ആവട്ടെ വലിയ ഒരു കഥ തന്നെ പറയാനുണ്ടായിരുന്നു. പഠിപ്പിച്ച ടീച്ചർക്ക് ആയിരുന്നു ഇദ്ദേഹം പ്രണയലേഖനം എഴുതിയത്. അത് പിന്നീട് ടീച്ചർ പൊക്കുകയും ചെയ്തു. ടീച്ചറുടെ കയ്യിൽ നിന്ന് ഒരുപാട് തല്ലും കിട്ടി.