ഇസ്രയേല്‍ – പാലസ്തീന് സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെലങ്കാനയിലെ മുസ്ലീം സ്ത്രീകള്‍. പാലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സെക്കന്ദരാബാദിലെ ദര്‍ഗയില്‍ മുസ്ലീം സ്ത്രീകള്‍ ഒത്തുകൂടി.
ഇസ്രയേലിന്റെ നടപടിയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇസ്രയേല്‍ പതാക നിലത്ത് വരച്ച് അതില്‍ ചവിട്ടി നടന്നാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്.
കുട്ടികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
#WATCH | Telangana | Women in Saidabad area of Hyderabad gathered at a Dargah ground to demonstrate solidarity with Palestine, amid the Israel-Hamas conflict. The national flags of Israel and the US were seen on the ground at the entrance. pic.twitter.com/32kgCvE0Wu
— ANI (@ANI) October 19, 2023
അതേസമയം പലസ്തീന് ജനങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. പ്രദേശത്ത് നിലനില്‍ക്കുന്ന ഭീകരവാദം, അക്രമം, അരക്ഷിതാവസ്ഥ തുടങ്ങിയവയില്‍ ആശങ്കയുണ്ട് എന്ന് പ്രധാനമന്ത്രി അറിയിച്ചു.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
”പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ചു. ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അറിയിച്ചു.
പലസ്തീന് ജനങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരും. പ്രദേശത്ത് നിലനില്‍ക്കുന്ന ഭീകരവാദം, അക്രമം, അരക്ഷിതാവസ്ഥ തുടങ്ങിയവയില്‍ ആശങ്കയുണ്ട്. ഇസ്രയേല്‍ പലസ്തീന് വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘനാളായുള്ള നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി.” മോദി കുറിച്ചു.