പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമാണ് ഓർമാക്സ് മീഡിയ. ഇവർ പുറത്തിറക്കിയ ഒരു ലിസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മാർച്ച് മാസത്തിലെ പല കാര്യങ്ങളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇത്തരത്തിൽ ഒരു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനു മുൻപത്തെ മാസവും ഇവർ ഇത്തരത്തിൽ ഒരു ലിസ്റ്റ് പുറത്തിറക്കിയിരുന്നു. അതിൽ നിന്നും ഏതാനും മാറ്റങ്ങളോടെ ആണ് പുതിയ ലിസ്റ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള നടിമാരുടെ ലിസ്റ്റ് ആണ് ഇപ്പോൾ ഇവർ പുറത്തുവിട്ടിരിക്കുന്നത്. ഇതിനു മുൻപ് നടന്മാരുടെ ലിസ്റ്റും ഇവർ ഇത്തരത്തിൽ പുറത്തുവിട്ടിരുന്നു. യുവനിരയിലെ നടിമാരുടെ ഇടയിലാണ് ഇപ്പോൾ പുതിയ ലിസ്റ്റിൽ മാറ്റം വന്നിരിക്കുന്നത്. യുവനിരയിലെ ഒരാൾ പുതിയ ലിസ്റ്റിൽ നിന്നും പുറത്തായിരിക്കുകയാണ്, പകരം യുവനിരയിലെ മറ്റൊരാൾ ലിസ്റ്റിലേക്ക് പുതുതായി ചേർക്കപ്പെട്ടിരിക്കുകയാണ്.
ഫെബ്രുവരി മാസത്തിൽ മലയാളത്തിലെ ജനപ്രിയ നടിമാരിൽ ഒരാൾ ആയിരുന്നു അനശ്വര രാജൻ. നേര് എന്ന സിനിമയിലെ ഗംഭീര പ്രകടനം തന്നെയായിരുന്നു ഇതിനുള്ള കാരണം. ഇതുകൂടാതെ ഓസ്ലർ എന്ന സിനിമയിലും ഇവർ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് തൊട്ടടുത്ത മാസമാണ് പ്രേമലൂ എന്ന സിനിമ റിലീസ് ആയത്. ഇതിലൂടെ മമിതാ ബൈജു വലിയ രീതിയിൽ ജനപ്രീതി നേടിയെടുക്കുകയായിരുന്നു. ഈ ചിത്രം അന്യഭാഷയിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെയാണ് ഇപ്പോൾ അനശ്വരയെ പുറത്താക്കി മമിത ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആണ് നിലവിൽ മമിത ഉള്ളത്. അതേസമയം മഞ്ജു വാര്യർ ആണ് ഒന്നാം സ്ഥാനത്തുള്ളത്. ശോഭന ആണ് മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനം നേടിയിരിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. അഞ്ചാം സ്ഥാനത്ത് ഉള്ളത് ആവട്ടെ കല്യാണീ പ്രിയദർശൻ ആണ്. ഫെബ്രുവരി ഒമ്പതാം തീയതി ആയിരുന്നു പ്രേമലൂ സിനിമ തിയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായം നേടിയതോടെ അന്യഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു കൊണ്ട് എത്തിയിരുന്നു. ഏകദേശം 136 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്.